ADVERTISEMENT

ന്യൂയോർക്ക്  ∙ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാർഥിത്വം ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഏകകണ്ഠമായി അംഗീകരിച്ചു. നവംബർ 11-ന്  എച്ച്‌.വി.എം.എ പ്രസിഡന്റ് സജി എം. പോത്തന്റെ അധ്യക്ഷതയിൽ നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ  സെക്രട്ടറി - തോമസ് നൈനാൻ, ട്രഷറർ - വിശ്വനാഥൻ, പോൾ കറുകപ്പള്ളിൽ, ഫിലിപ്പോസ് ഫിലിപ്പ്, ജിജി ടോം, അജി കളീക്കൽ തുടങ്ങി എല്ലാ ബോർഡ് അംഗങ്ങളും പങ്കെടുത്തു.

hudson-valley-malayali-association-accepted-philipose-philip-as-fokana-president-candidate-2

നിലവിൽ അദ്ദേഹം രണ്ടാം തവണയും ലോകകേരളസഭാ അംഗമാണ്. ലീഗൽ കോർഡിനേറ്റർ എന്ന നിലയിലുള്ള  ഫിലിപ്പോസ് ഫിലിപ്പിന്റെ ശ്രമങ്ങൾ  2018 മുതലുള്ള 7 വ്യവഹാരങ്ങളിലും ഫൊക്കാനയെ പ്രതിരോധിക്കുകയും എതിർ  കക്ഷികൾ സമർപ്പിച്ച ഹർജികൾക്കെതിരെ  വിജയിക്കുകയും ചെയ്തു.

hudson-valley-malayali-association-accepted-philipose-philip-as-fokana-president-candidate-1

ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ,  ജനറൽ സെക്രട്ടറി,  എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്,  ഫൊക്കാന കൺവൻഷൻ ചെയർമാൻ,  ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷനൽ കമ്മിറ്റി അംഗം തുടങ്ങി വിവിധ പദവികളിൽ  ഫൊക്കാനയിൽ  സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ 8 വർഷമായി റോക്ക് ലൻഡ് കൗണ്ടിയിലെ   റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗമായ ഇദ്ദേഹം  ക്ളാർക്സ്ടൗൺ ടൗണിന്റെ ട്രാഫിക്  അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.

1989 മുതല്‍, റോക് ലൻഡ് കൗണ്ടിയിലെ   ഹഡ്സന്‍വാലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്. ഇവിടെയുള്ള സംഘടനയുടെ  പ്രസിഡന്റ്,  ബോർഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍,  ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

കേരള എഞ്ചിനീയറിങ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ഓഫ് നോര്‍ത്ത് അമേരിക്ക (KEAN) യുടെ സ്ഥാപകരില്‍ ഒരാളെന്ന നിലയിൽ ശ്രദ്ധേയനായ  ഇദ്ദേഹം കീൻ സ്ഥാപക ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ചെയര്‍, പബ്ലിക് റിലേഷൻസ് ഓഫിസർ  തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 

 മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായി 2002-2012 കാലയളവിൽ  പ്രവര്‍ത്തിച്ചിട്ടുണ്ട്.  2012-2017 മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. റോക്ക്‌ലൻഡ് കൗണ്ടിയിലെ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു,  സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

English Summary:

Hudson Valley Malayali Association accepted Philipose Philip as Fokana President candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com