ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ നിന്ന് തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതായി ആരോപിച്ച് എഫ്‌ബിഐ പ്രതി സെയ്ദിനെ അറസ്റ്റ് ചെയ്തു.

സെയ്ദ് തീവ്രവാദി ഗ്രൂപ്പിന് വേണ്ടി പ്രചരണം നടത്തിയിരുന്നുവെന്നും യുഎസ് സൈനികരെ ആക്രമിക്കുന്നതിനും സിനഗോഗുകളെയും ഹൂസ്റ്റണിലെ ഇസ്രായേൽ കോൺസുലേറ്റിനെയും ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനും പദ്ധതിയിട്ടിരുന്നുവെന്നുമാണ് ഫെഡറൽ കോടതി രേഖകളിൽ നിന്ന് വ്യക്തമാക്കുന്നത്.

‍ 2017 മുതൽ ഐഎസ് അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്ന സെയ്ദ്, മുൻ ഐഎസ് വക്താവ് അബു മുഹമ്മദ് അൽ-അദ്‌നാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ഫെഡറൽ ഏജന്‍റുമാർ ‌വ്യക്തമായത്.

2019 മാർച്ചിൽ എഫ്‌ബിഐ അദ്ദേഹത്തെ അഭിമുഖം നടത്തിയപ്പോൾ, താൻ തീവ്രവാദ പ്രവർത്തനങ്ങൾ ഉപേക്ഷിച്ചുവെന്നും സ്കൂൾ ജോലികളിലും കായിക വിനോദങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതെന്നും സെയ്ദ് പറഞ്ഞിരുന്നു. എന്നാൽ, സെയ്ദിന്‍റെ അഭിഭാഷകനായ ബാൽഡെമർ സുനിഗ, തന്‍റെ കക്ഷി തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നില്ലെന്ന് കോടതിയിൽ വാദിച്ചു.

English Summary:

Houston Terrorist Attack Plot Foiled, FBI Says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com