ADVERTISEMENT

ഡാലസ് ∙  ഡാലസിൽ ഫെയ്സ്ബുക് മാർക്കറ്റ് പ്ലേസിലൂടെ കണ്ടുമുട്ടിയ വയോധികനെ വെടിവച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. അഹ്മദ് അൽഖലഫിനെ (66) കൊലപ്പെടുത്തിയ  അമയ മെഡ്‌റാനോ (19) എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

നവംബർ 8 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ സൗത്ത് മാർസാലിസിലാണ് സംഭവം നടന്നത്.  ഐഫോൺ 15 വിൽക്കാനെത്തിയ  അഹ്മദ് അൽഖലഫിനെ യുവതി വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിന് മുൻപ് ഇരുവരും തമ്മിൽ സംസാരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

Dallas police arrested a 19-year-old woman for allegedly killing a 66-year-old man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com