ADVERTISEMENT

ന്യൂജഴ്‌സി ∙  മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ്  പള്ളിയിൽ  40-ാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ കാർമീകത്വത്തിൽ ഭദ്ര ദീപം കൊളുത്തി, ബാനർ പ്രകാശനവും സംഘടിപ്പിച്ചാണ് വാർഷിക ആഘോഷ പരിപാടികൾ ആരംഭിച്ചത്.  

st-stephens-malankara-orthodox-church-midland-park-organized-40th-anniversary-4

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാസ് മാർ നിക്കോളോവോസിന്‍റെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. സെന്‍റ് സ്റ്റീഫൻസ് മിഡ്‌ലാൻഡ്  പാർക്ക്  ദേവാലയ വികാരി റവ. ഫാ. ഡോ. ബാബു കെ.മാത്യു വരികളെഴുതി,  സംഗീതസംവിധായകൻ ജോസി പുല്ലാട് ചിട്ടപ്പെടുത്തി ഗായകരായ കെ ജി മാർക്കോസ്,  ജയചന്ദ്രൻ എന്നിവർ ഗാനങ്ങൾ ആലപിച്ച  ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സമാഹാരം കാദീശ് ആൽബത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു . 

st-stephens-malankara-orthodox-church-midland-park-organized-40th-anniversary-1

സിഡി വിൽപ്പനയിൽ നിന്ന് സമാഹരിക്കുന്ന തുക രിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ "സഹോദരൻ" ചാരിറ്റി പ്രോജക്റ്റിലൂടെ ഇന്ത്യയിലെ നിർധനരായ രോഗികൾക്ക് കൈമാറും. ആൽബത്തിലെ ഗാനങ്ങൾ ഉൾപ്പെടുന്ന സംഗീത നിശയോടെ പരിപാടികൾക്ക് സമാപനമായി  

st-stephens-malankara-orthodox-church-midland-park-organized-40th-anniversary-2

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഭദ്രാസന അസംബ്ലി അംഗങ്ങളും നിരവധി വൈദികരും സഭാംഗങ്ങളും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ  മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും പങ്കെടുത്തു.  റവ . ഫാ. ജോൺ തോമസ്, (ജാക്‌സൺ ഹൈറ്റ്‌സ് സെന്‍റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി), റവ ഫാ ഡോ.ബാബു കെ മാത്യു (സെന്‍റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്‌സ് പള്ളി വികാരി) തിരുകർമ്മങ്ങളിൽ പങ്കെടുത്തു  

വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ക്വയർ സോങ്ങുകളോടെ ആരംഭിച്ചു, തുടർന്ന് അജു തര്യൻ 40-ാം വാർഷിക ആഘോഷ പരിപാടി കോഓർഡിനേറ്റർ തയ്യാറാക്കിയ സെന്‍റ് സ്റ്റീഫൻസ് ചർച്ചിന്‍റെ സംക്ഷിപ്ത ചരിത്രം അടങ്ങുന്ന ഡോക്യുമെന്‍ററി പ്രകാശിപ്പിച്ചു,

ദേവാലയ വികാരി റവ ഫാ ഡോ. ബാബു കെ മാത്യു  ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . 40-ാം വാർഷിക ആഘോഷ പരിപാടി ജനറൽ കൺവീനർ ജോബി ജോൺ ചടങ്ങിൽ എം സി യായിരുന്നു.

ദേവാലയത്തിന്റെ 40 വർഷത്തെ ചരിത്രയാത്രയെ അനുസ്മരിക്കുന്ന സുവനീർ ചീഫ് എഡിറ്റർ ഡോ. എബി തര്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയ്ക്ക് നൽകി. ദേവാലയത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ അടങ്ങിയ ചർച്ച് ഡയറക്ടറിയും  ബാവാ  പ്രകാശനം ചെയ്തു. 

ആബേൽ രാജനും ധന്യ രാജനും ചേർന്നാണ് ഈ ഡയറക്ടറി ദേവാലയത്തിനു വേണ്ടി തയ്യാറാക്കിയത്. തുടർന്ന് ൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവാ, സഖറിയാസ് മാർ നിക്കോളോവോസ് , രൂപതാ അസംബ്ലി അംഗം ഉമ്മൻ കാപ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

ഈ അവസരത്തിൽ, ദേവാലയ രൂപീകരണത്തിന്‍റെ ആദ്യ വർഷങ്ങളിൽ പള്ളിയിൽ ചേർന്ന 12 സ്ഥാപക അംഗങ്ങളെ ആദരിച്ചു . സെന്‍റ് മേരീസ് ജാക്‌സൺ ഹൈറ്റ്സ്  വികാരി റവ ഫാ   ജോൺ തോമസ് , കഴിഞ്ഞ 40 വർഷമായി സെന്‍റ് സ്റ്റീഫൻസ്, മിഡ്‌ലാൻഡ് പാർക്ക് ദേവാലയത്തിലെ  വികാരിയായ  ഫാ. ഡോ. ബാബു കെ മാത്യു  എന്നിവർ പ്രത്യേക അനുമോദനവും ആദരവും ഏറ്റു വാങ്ങി 

ദേവാലയത്തിന്റെ തുടക്കം നാളുകൾ മുതൽ പള്ളിയുടെ ചേർത്ത് പ്രവർത്തിക്കുന്ന ജോസഫ് വർക്കി & കുടുംബം, ലില്ലി മാത്യു & കുടുംബം, എം.ടി. മാത്യു & കുടുംബം, കെ.ജി. തോമസും കുടുംബവും, ജെയിംസ് തോമസും കുടുംബവും, ടി.വി. മത്തായിയും കുടുംബവും, ഡെയ്‌സി ഇടിച്ചാണ്ടിയും കുടുംബവും, ജേക്കബ് ചാക്കോ & കുടുംബവും, ജോമി ഡേവിഡും കുടുംബവും, ആലീസ് ജോണും കുടുംബവും, സാറാമ്മ ജോണും കുടുംബവും, വർഗീസ് ചാക്കോ & കുടുംബവും എന്നിവരെ പ്രത്യേകം ആദരിച്ചു. ആഘോഷ പരിപാടികൾക്കു  ലഭിച്ച എല്ലാ സഹായത്തിനും ഏകോപനത്തിനും പള്ളി സെക്രട്ടറി ജെറീഷ്  വർഗീസ് നന്ദി പ്രകാശിച്ചു സംസാരിച്ചു.

English Summary:

St. Stephen's Malankara Orthodox Church Midland Park organized 40th anniversary celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com