ADVERTISEMENT

ഫിലഡൽഫിയ∙ വേൾഡ് മലയാളി കൗൺസിൽ വുമൺ ഫോറം പ്രസിഡന്‍റ് ഷൈലാ രാജന്‍റെ പ്രിയ മാതാവ് ലീലാമ്മ മാത്യു (74) വിന്‍റെ വിയോഗത്തിൽ ഫിലഡൽഫിയ പ്രൊവിൻസ് അനുശോചന സമ്മേളനം സംഘടിപ്പിച്ചു. പ്രോവിൻസിന്‍റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. പ്രസിഡന്‍റ് നൈനാൻ മത്തായി തന്‍റെ പ്രസംഗത്തിൽ ലീലാമ്മ മാത്യുവിന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കേരളത്തിലായിരുന്ന പ്രോവിൻസ് അംഗങ്ങൾ പരേതയുടെ ശവസംസ്കാരത്തിൽ പങ്കെടുത്തു.പ്രോവിൻസിന്‍റെ ട്രഷറർ തോമസ്കുട്ടി വർഗീസിന്‍റെ സഹോദരൻ ജോർജ്കുട്ടി വർഗീസും കുടുംബാംഗങ്ങളും പുഷ്പചക്രം സമർപ്പിച്ചു. ചെയർമാൻ മറിയാമ്മ ജോർജ്, അമേരിക്ക റീജൻ ജനറൽ സെക്രട്ടറി അനീഷ് ജെയിംസ് റീജനിന്‍റെ പേരിലുള്ള ദുഖവും അനുശോചനവും അറിയിച്ചു.

സ്നേഹത്തിന്‍റെയും കരുണയുടെയും മാതൃകയായി ജീവിച്ച ഒരു മാതാവായിരുന്നു ലീലാമ്മ മാത്യു എന്ന് പ്രോവിൻസ് അംഗവും കുടുംബത്തിന്‍റെ ഏറ്റവും അടുത്ത ബന്ധു കൂടിയായ  ലൈസാമ്മ ബെന്നി പറഞ്ഞു. പ്രൊവിൻസിന്‍റെ അടുത്ത യോഗം ഡിസംബർ 15ന് വൈകിട്ട് നാല് മണിക്ക് ചെയർമാൻ മറിയാമ്മ ജോർജിന്‍റെ പുതിയ ഭവനത്തിൽ വച്ച് നടത്തുവാനാണ് തീരുമാനിച്ചത്.

English Summary:

WMC Womens Forum Condolences on the Demise of Leelamma Mathew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com