ADVERTISEMENT

ഫ്ലോറിഡ ∙ ഇന്ത്യൻ വംശജനായ മുൻ ലൂസിയാന ഗവർണർ ബോബി ജിൻഡാലിന്‌ ട്രംപ് മന്ത്രിസഭയിൽ സാധ്യത. അടുത്തിടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാർ-എ-ലാഗോ റിസോർട്ടിലേക്ക് ജിൻഡാൽ നടത്തിയ സന്ദർശനമാണ് പുതിയ ഊഹാപോഹങ്ങളിലേക്ക് നയിച്ചത്.

2008 മുതൽ 2016 വരെ ഗവർണറായി സേവനമനുഷ്ഠിച്ച ജിൻഡാൽ, നവംബർ 14-ന് ഭാര്യ സുപ്രിയയുമായ്  ട്രംപിന്റെ ഫ്‌ളോറിഡയിലെ റിസോർട്ടിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതോടെ ട്രംപ് കാബിനറ്റിലെ ജിൻഡാലിന്റെ സാധ്യത മാധ്യമങ്ങളിൽ ചർച്ചയായി. 

മുൻപ് ലൂസിയാന ആരോഗ്യ വകുപ്പ് സെക്രട്ടറിയായും ജിൻഡാൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ ഗവർണറും മുൻപ് പ്രസിഡന്റ് സ്ഥാനാർഥിയുമായ ജിൻഡാൽ, നയപരമായ പ്രവർത്തനങ്ങളിലും യാഥാസ്ഥിതിക വാദത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സമീപ വർഷങ്ങളിൽ പൊതുജന സാന്നിധ്യം നിലനിർത്തിയിട്ടുണ്ട്. 

English Summary:

Bobby Jindal’s Visit To Mar-a-Lago Sparks More Cabinet Speculation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com