ഫൊക്കാന കാനഡ റീജനൽ ഉദ്ഘാടനം
Mail This Article
ഓട്ടവ ∙ ഫൊക്കാനയുടെ കാനഡ റീജനൽ ഉദ്ഘാടനം ടിഎംസി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സജിമോൻ ആന്റണി നിർവഹിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, നാഷനൽ കമ്മിറ്റി അംഗങ്ങളായ ബാരിയസ്റ്റർ ലത മേനോൻ, സോമൻ സ്കറിയ, മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് ചെയർമാനുമായ ജോൺ പി ജോൺ, പൊളിറ്റിക്കൽ ഫോറം വൈസ് ചെയർ ബിജു ജോർജ്, ഫൊക്കാന ഓഡിറ്റർ നിധിൻ ജോസഫ്, വിമെൻസ് ഫോറം വൈസ് ചെയർ ബിലു കുര്യൻ, വിമെൻസ് ഫോറം നാഷനൽ കമ്മിറ്റി അംഗം ഷോജി സിനോയി യൂത്ത് കമ്മിറ്റി അംഗങ്ങഴായ ഹണി ജോസഫ്, അനിത ജോർജ്, മുൻ സെക്രട്ടറി ടോമി കോക്കാട്ട് തുടങ്ങി നിരവധി വ്യക്തികൾ പങ്കെടുത്തു.
റീജനൽ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട് അധ്യക്ഷനായിരുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സംഘടനാ രംഗത്ത് സമാനതകൾ ഇല്ലാത്ത ഒരു പ്രവർത്തനമാണ് ഇന്ന് ഫൊക്കാന നടത്തുന്നത് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.
റീജനൽ വൈസ് പ്രസിഡന്റ് ജോസി കാരക്കാട്ട് അധ്യക്ഷനായിരുന്നു. യുവാക്കൾക്കു മുൻതൂക്കം ഉള്ള ശക്തമായ ഒരു ഭരണസമയതിയാണ് ഇന്ന് ഫൊകാനയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിജയകരമായി മുന്നോട്ട് പോകുന്നതിൽ സന്തോഷവും രേഖപ്പെടുത്തി.
അമേരിക്കയിലെയും കാനഡയിലുമുള്ള മലയാളി യുവാക്കളുടെ ഒരു കൂട്ടായ്‌മ ഉണ്ടാക്കി അവരെ അമേരിക്കയുടെയും കാനഡയുടെയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും സാമുഹ്യ സാംസ്‌കാരിക രംഗങ്ങളിലേക്കും കൊണ്ടുവരിക എന്നതുകൂടിയാണ് ഫൊക്കാനയുടെ ലക്ഷ്യമെന്ന് ട്രഷർ ജോയി ചാക്കപ്പൻ അഭിപ്രായപ്പെട്ടു.
ഫൊക്കാനയെ വരും തലമുറയുടെ കൈകളിൽ എത്തിച്ചുകൊണ്ട് സംഘടനയുടെ ഭാവി സുരക്ഷിതമാക്കുകയാണ് ട്രസ്റ്റീ ബോർഡ് ചെയർമാൻ എന്ന നിലയിൽ തന്റെ ലക്ഷ്യമെന്നു ജോജി തോമാസ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ അമേരിക്കൻ-കാനഡ യുവാക്കളുടെ ഒരു എകികരണംകൂടിയാണ് ഈ ഭരണകാലത്തു ഫൊക്കാന ഉദേശിക്കുന്നത് എന്ന് ജോയിന്റ് സെക്രട്ടറി മനോജ് ഇടമന അഭിപ്രായപ്പെട്ടു.
അഡ്വൈസറി ബോർഡ് ചെയർമാനുമായ ജോൺ പി ജോൺ, പൊളിറ്റിക്കൽ ഫോറം വൈസ് ചെയർ ബിജു ജോർജ്, ഫൊക്കാന ഓഡിറ്റർ നിധിൻ ജോസഫ്, വിമെൻസ് ഫോറം വൈസ് ചെയർ ബിലു കുര്യൻ, വിമെൻസ് ഫോറം നാഷനൽ കമ്മിറ്റി അംഗം ഷോജി സിനോയി യൂത്ത് കമ്മിറ്റി അംഗങ്ങളായ ഹണി ജോസഫ്, അനിത ജോർജ്, മുൻ സെക്രട്ടറി ടോമി കോക്കാട്ട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബാരിസ്റ്റർ ലത മേനോൻ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.