ഐവി ബാഗുകളിൽ അപകടകരമായ മരുന്നുകൾ കുത്തിവച്ചു; ഡാലസിൽ അനസ്‌തെറ്റിസ്റ്റിന് 190 വർഷം തടവ്
Mail This Article
×
ഡാലസ് ∙ അപകടകരമായ മരുന്നുകൾ കുത്തിവച്ച് രോഗികളുടെ ഐവി ബാഗുകളിൽ കൃത്രിമം കാണിച്ച അനസ്‌തെറ്റിസ്റ്റിന് 190 വർഷം തടവ്. ഐവി ബാഗുകളിൽ കൃത്രിമത്തെ തുടർന്ന് ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകുകയും ചെയ്തു.
സംഭവത്തിൽ റെയ്നാൽഡോ ഒർട്ടിസ് (60) കുറ്റക്കാരനാണെന്ന് ടെക്സസിലെ നോർത്തേൺ ഡിസ്ട്രിക്റ്റിലെ ചീഫ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഗോഡ്‌ബെ കണ്ടെത്തി.
രണ്ട് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് ഇയാളുടെ അനസ്‌തെറ്റിസ്റ്റ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മൊത്തം10 രോഗികളെയാണ് എമർജൻസി റൂമിലേക്ക് മാറ്റിയത്. നിലവിൽ നാല് കേസുകളാണ് ഒർട്ടിസിനെതിരെയുള്ളത്.
English Summary:
Texas doctor who poisoned patients with tainted medical IV bags sentenced to 190 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.