അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ ട്രംപിനൊപ്പം നിൽക്കുമെന്ന് ഡാലസ് മേയർ
Mail This Article
ഡാലസ് ∙ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ നയത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡാലസ് മേയർ എറിക് ജോൺസൺ. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
യുഎസ്-മെക്സിക്കോ അതിർത്തിയിൽ കർശന സുരക്ഷ ആവശ്യമാണ്. അക്രമാസക്തമായ ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരിയിൽ അധികാരമേറ്റാൽ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്നായിരുന്നു ട്രംപ് വാഗ്ദാനം ചെയ്തിരുന്നത്. ഈ ശ്രമത്തിന് സൈനിക സഹായം ഉറപ്പാക്കാൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം താൻ പരിഗണിക്കുകയാണെന്നും ട്രംപ് സ്ഥിരീകരിച്ചിരുന്നു.