ADVERTISEMENT

ഒർലാണ്ടോ ∙ റ്റാംപ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കലോത്സവം ഇന്ന്. ഒർലാണ്ടോ സെന്‍റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.  രാവിലെ 9.30 ന്  വിശുദ്ധ കുർബാനയോടു കൂടി ബൈബിൾ കാലോത്സവത്തിന് തുടക്കമാകും. ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജനൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ കാലോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബൈബിൾ പ്രതിഷ്‌ഠയും നടത്തും.

tampa-knanaya-catholic-forane-bible-kalolsavam-will-be-held-on-saturday-2

തുടർന്ന് 250 ഓളം കലാപ്രതിഭകൾ വിവിധ സ്റ്റേജുകളിലായി 26  മത്സരയിനങ്ങളിൽ മാറ്റുരക്കും. റ്റാംപ ഫൊറോനായുടെ കീഴിലുള്ള അറ്റ്ലാന്റ, മയാമി, ഒർലാണ്ടോ, റ്റാംപ തുടങ്ങിയ ഇടവകളിൽ നിന്നുള്ള ആളുകൾ കാലോത്സവത്തിൽ പങ്കാളികളാകും.

ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണർകയിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സിജോയ് പറപ്പള്ളിൽ, ദീപക് മുണ്ടുപാലത്തിങ്കൽ, ജോൺസൻ കണ്ണാംകുന്നേൽ, ജോസഫ് പതിയിൽ, ജൂലി ചിറയിൽ, ഫിലിപ്പ് വെള്ളാപ്പള്ളിക്കുഴിയിൽ, റെനി പച്ചിലമാക്കിൽ, സാലി കുളങ്ങര, സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സുബി പനംതാനത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

English Summary:

Tampa Knanaya Catholic Forane Bible kalolsavam will be held on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com