ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് കയറ്റുമതി നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് വ്യോമഗതാഗത ഘടകവസ്തുക്കൾ റഷ്യൻ കമ്പനികൾക്കു വേണ്ടി സമാഹരിച്ച് കടത്തിയതിന് ഇന്ത്യൻ പൗരൻ സഞ്ജയ് കൗശിക് (57) യുഎസിൽ അറസ്റ്റിലായി. ന്യൂഡൽഹി ആസ്ഥാനമായ അരീസോ ഏവിയേഷൻ മാനേജിങ് പാർട്ണറാണ് കൗശിക്.

കഴിഞ്ഞ മാസം 17ന് യുഎസിൽ എത്തിയപ്പോൾ അറസ്റ്റിലായ കൗശിക് ഓറിഗൺ ജയിലിലാണ്. 20 വർഷം ജയിൽശിക്ഷയും 10 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഓസ്ട്രിയൻ പൗരൻ മാർക്കസ് കാൾട്ടനെഗറുമായി ചേർന്നായിരുന്നു പ്രവർത്തനം.

English Summary:

Indian National Arrested in US for Illegally Supplying Aviation Goods to Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com