ലിസ്റ്റീരിയ അണുബാധ; കലിഫോർണിയയിൽ ഒരു കുട്ടി മരിച്ചു, 11 പേർക്ക് രോഗബാധ
Mail This Article
×
കലിഫോർണിയ ∙ ലിസ്റ്റീരിയ ബാധിച്ച് കുട്ടി മരിക്കുകയും 11 പേർക്ക് രോഗ ബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ റെഡി-ടു ഈറ്റ് മീറ്റ് ബ്രാൻഡിന് ബന്ധമുള്ളതായി റിപ്പോർട്ട്. യു ഷാങ് ഫുഡ് എന്ന സ്ഥാപനം ഉൽപാദിപ്പിച്ച ശീതികരിച്ച് ഇറച്ചി വിഭവം കഴിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
ജൂലൈ 31നും ഒക്ടോബർ 24നും ഇടയിൽ കലിഫോർണിയ, ഇല്ലിനോയിസ്, ന്യൂജഴ്‌സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച 11 പേരിൽ ഒൻപത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലിഫോർണിയയിൽ, രണ്ട് നവജാത ശിശുക്കളും അവരുടെ അമ്മയും രോഗബാധിതരായി. സംഭവത്തിൽ യു ഷാങ് ഫുഡ് അതിന്റെ 72,000 പൗണ്ടിലധികം ഇറച്ചി, കോഴി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.
English Summary:
US Listeria Outbreak Kills Infant and Prompts Recall of Meat Products
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.