ADVERTISEMENT

കലിഫോർണിയ ∙ ഫ്രെസ്‌നോ ആസ്ഥാനമായുള്ള റോ ഫാം ഡയറിയിൽ നിന്നുള്ള അസംസ്‌കൃത പാലിന്റെ റീട്ടെയിൽ സാംപിളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. കലിഫോർണിയയിലുടനീളം, 28 പേരിൽ പക്ഷിപനി സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി 55 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.

സാന്റാ ക്ലാര കൗണ്ടി പബ്ലിക് ഹെൽത്ത് ഓഫിസിലെ ഉദ്യോഗസ്ഥരാണ് സാംപിൾ ശേഖരിച്ചത്. നവംബർ 21 നാണ് അസംസ്കൃത പാലിൽ കൗണ്ടി ഉദ്യോഗസ്ഥർ വൈറസ് കണ്ടെത്തിയത്. തുടർന്ന് സ്റ്റോറുകളുമായി ബന്ധപ്പെട്ട് ഇവ വിപണിയിൽ നിന്ന്  വിൽപ്പനയിൽ നിന്ന് പിൻവലിക്കണമെന്ന് അറിയിച്ചു. യുസി ഡേവിസിലെ കലിഫോർണിയ അനിമൽ ഹെൽത്ത് ആൻഡ് ഫുഡ് സേഫ്റ്റി ലബോറട്ടറി സിസ്റ്റം ശനിയാഴ്ച വൈറസ് സ്ഥിരീകരിച്ചു.

English Summary:

Bird flu virus detected in raw milk from dairy farm in California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com