ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ പയനിർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്കയുടെ വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നു. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററായിരുന്നു വേദി.  

സെക്രട്ടറി വറുഗീസ് ഏബ്രഹാം  അംഗങ്ങളെ സ്വാഗതം ചെയ്തു.  പ്രസിഡന്റ് ജോണി സക്കറിയയുടെ അധ്യക്ഷ പ്രസംഗത്തിൽ, ക്ലബിന്റെ വളർച്ചയ്ക്ക് ഏവരും നൽകിയ  പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞു.  നിലവിൽ സംഘടനയിൽ 215-ലധികം അംഗങ്ങളുണ്ട്. കഴിഞ്ഞ വർഷം സംഘടനയുടെ  ആദ്യകാല അംഗങ്ങൾക്കായി നിരവധി പ്രോഗ്രാമുകൾ നടത്തിയിരുന്നു. ന്യൂയോർക്ക് സിറ്റി മ്യൂസിക് ഹാൾ ക്രിസ്മസ് ഷോ, കാസിനോ ട്രിപ്പുകൾ, ന്യൂയോർക്കിലെ തിയറ്ററിലെ കഥകളി, അക്ഷരധാം ക്ഷേത്ര സന്ദർശനം, മാതൃദിന ആഘോഷങ്ങൾ, പിതൃദിന ആഘോഷങ്ങൾ, ഓണാഘോഷം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. 7 പയനിയർമാരെ ആദരിക്കുകയും ചെയ്തു.  

സെക്രട്ടറി  വറുഗീസ് ഏബ്രഹാം (രാജു) വിശദമായ റിപ്പോർട്ട് വായിക്കുകയും റിപ്പോർട്ട് ബുക്ക്‌ലെറ്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. അംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 23,583 ഡോളർ സംഭാവന നൽകി. പ്രസിഡന്റ്  ജോണി സക്കറിയ നേരിട്ട് (ഇടനിലക്കാർ ഇല്ലാതെ) ആ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും നിർദ്ധനരും അർഹരുമായവർക്ക് വീട് പുനർനിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി ഫണ്ട് വിതരണം ചെയ്യുകയും ചെയ്തു.

pioneer-club-annual-general-body-meeting-election-held

തിരഞ്ഞെടുപ്പ് കമ്മിഷണർ ജോർജ്ജ് ഏബ്രഹാം ഇലക്ഷന് മേൽനോട്ടം വഹിച്ചു. 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ  തിരഞ്ഞെടുത്തു. പ്രസിഡന്റ് ജോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് തോമസ് പാലാത്ര, സെക്രട്ടറി വറുഗീസ് ഏബ്രഹാം (രാജു), ജോയിന്റ് സെക്രട്ടറി ലോന ഏബ്രഹാം, ട്രഷറർ ജോൺ ജോസഫ്, പിആർഒ വി.എം.ചാക്കോ, ഓഡിറ്റർ മാത്യു സിറിയക്, നിർവാഹക സമിതി അംഗങ്ങളായി സ്കറിയ അഗസ്റ്റിൻ, ഉഷാ ജോർജ്, കെ.ജെ.ഗ്രിഗറി, അഡ്വ.വിനോദ് കെയർകെ, ലിസ മണ്ണിക്കരോട്ട്, കൂമ്പംപാടം മാത്യു, മേരിക്കുട്ടി മൈക്കിൾ, ഗ്രേസ് മോഹൻ, തോമസ് പോൾ. ലോന ഏബ്രഹാം മുൻകാല ഭാരവാഹികൾക്കും ഇലക്ഷൻ കമ്മിഷണർക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

English Summary:

Pioneer Club Annual General Body Meeting and Election were Held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com