ശാമുവേൽ ഫിലിപ്പ് ഒറ്റത്തെങ്ങിൽ ഡിട്രോയിറ്റിൽ അന്തരിച്ചു
Mail This Article
മിഷിഗൻ ∙ ആനപ്രമ്പാൽ ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ്പ് (ജോയിച്ചൻ-87) ഡിട്രോയിറ്റിൽ അന്തരിച്ചു. ഒറ്റത്തെങ്ങിൽ പരേതരായ ഒ പി ഫിലിപ്പിന്‍റെയും (പീലി സാർ) ശോശാമ്മ ഫിലിപ്പിന്‍റെയും മകനാണ്. ഇന്ത്യൻ റെയിൽവേയിലും റെക്കോർഡ് സർവീസ് കോർപ്പറേഷനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പൊതുദർശനം 29 ന് വൈകിട്ട് 4:30 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ. ശവസംസ്കാര ശുശ്രൂഷകൾ 30ന് രാവിലെ 8:30 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ചും തുടർന്ന് ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.
ഭാര്യ: തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ സൂസമ്മ ഫിലിപ്പ് (ശാന്തമ്മ).
മക്കൾ: സൂസൻ കോശി, സജു ഫിലിപ്പ്, ജോൺസൺ ഫിലിപ്പ്, ആലീസ് ജോൺ
മരുമക്കൾ: ജോൺസൺ കോശി, ജെസ്സി ഫിലിപ്പ്, റീന ഫിലിപ്പ്, അലൻ ജോൺ
കൊച്ചുമക്കൾ: നെവിൻ കോശി, ഇവാഞ്ചലിൻ ജോൺ, നിതിൻ ഫിലിപ്പ്, നോയൽ കോശി, അശ്വിൻ ഫിലിപ്പ്, ഈതൻ ജോൺ, രൂബൻ ഫിലിപ്പ്, സോഫി കോശി, ലൂക്കസ് കോശി
സഹോദരങ്ങൾ: വർഗ്ഗീസ് ഫിലിപ്പ്, പരേതരായ ഒ പി ഫിലിപ്സ്, സാറാമ്മ ജോർജ്, ജോസഫ് ഫിലിപ്പ്.
കൂടുതൽ വിവരങ്ങൾക്ക് അലൻ ജോൺ 313-999-3365.