ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ 2024-2026 വർഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024 ഓഗസ്റ്റിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനായിൽ വച്ച് നടത്തപ്പെട്ട വാശിയേറിയ മത്സരത്തിൽ ന്യൂയോർക്ക് മെട്രോ റീജൻ ആർവിപി ആയി തിരഞ്ഞെടുക്കപ്പെട്ട മാത്യു ജോഷ്വയുടെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള റീജനൽ ചുമതലക്കാരെയും കമ്മിറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തത്. 

ന്യൂയോർക്ക് മെട്രോ റീജനിൽ നിന്നും നാഷനൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാഷനൽ ജോയിന്റ് സെക്രട്ടറി പോൾ പി.ജോസ്; നാഷനൽ കമ്മിറ്റി അംഗങ്ങളായ എബ്രഹാം ഫിലിപ്പ്, ജോസ് വർഗീസ്, ഡോ.ജേക്കബ് തോമസ് (എക്സ്-ഒഫീഷിയോ); കംപ്ലെയ്ൻസ് കൗൺസിൽ അംഗങ്ങളായ വർഗീസ് കെ. ജോസഫ്, ജോമോൻ കുളപ്പുരക്കൽ; ജുഡിഷ്യറി കൗൺസിൽ അംഗം ലാലി കളപ്പുരയ്ക്കൽ; ബൈലോ കമ്മിറ്റി അംഗം സജി എബ്രഹാം; നാഷനൽ വിമൻസ് ഫോറം ട്രഷറർ ജൂലി ബിനോയി; ക്രെഡൻഷ്യൽ കമ്മിറ്റി ചെയർമാൻ വിജി എബ്രഹാം; ഹെല്പിങ് ഹാൻഡ്‌സ് കോഓർഡിനേറ്റർ ബിജു ചാക്കോ എന്നീ നാഷനൽ നേതാക്കളിൽ പലരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.

ഫ്ലോറൽ പാർക്കിലുള്ള ദിൽബാർ റസ്റ്ററന്റിൽ കൂടിയ യോഗത്തിൽ അധ്യക്ഷത നിർവഹിച്ച ആർവിപി മാത്യു ജോഷ്വ 2024-2026 കാലയളവിലേക്ക് മെട്രോ റീജനിൽ നിന്നും  നാഷനൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ അഭിനന്ദിച്ചു. മെട്രോ റീജന്റെ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജോഷ്വ അഭ്യർഥിച്ചു. പിന്നീട്  മെട്രോ റീജൻ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. റീജനൽ കമ്മറ്റിയിലേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെയർമാൻ ഫിലിപ്പോസ് കെ. ജോസഫ്; സെക്രട്ടറി മാത്യു കെ. ജോഷ്വാ (ബോബി); ട്രഷറർ ബിഞ്ചു ജോൺ; വൈസ് ചെയർമാൻ ജെസ്വിൻ ശാമുവേൽ; ജോയിന്റ് സെക്രട്ടറി ഡോ. ബിന്ദു തോമസ്; ജോയിന്റ് ട്രഷറർ റിനോജ് കോരുത്; കൾച്ചറൽ പ്രോഗ്രാം ചെയർമാൻ തോമസ് ഉമ്മൻ; യൂത്ത് ഫോറം ചെയർമാൻ അലക്സ് സിബി; ചാരിറ്റി ചെയർമാൻ രാജേഷ് പുഷ്പരാജൻ; റിക്രിയേഷൻ ചെയർമാൻ ബേബിക്കുട്ടി തോമസ്; വിമൻസ് ഫോറം ചെയർ നൂപാ കുര്യൻ; പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ; ഉപദേശക സമിതി അംഗങ്ങൾ - കുഞ്ഞു മാലിയിൽ, ചാക്കോ കോയിക്കലത്ത്, തോമസ് ടി.ഉമ്മൻ; കമ്മിറ്റി അംഗങ്ങൾ - ജയചന്ദ്രൻ രാമകൃഷ്ണൻ, ഷാജി വർഗീസ്, ഷാജി മാത്യു, മാമ്മൻ എബ്രഹാം, തോമസ് ജെ. പായ്ക്കാട്ട്, തോമസ് പ്രകാശ്, ജോസി സ്കറിയാ, ചാക്കോ എബ്രഹാം.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുവ നേതൃത്വത്തിന് ഫോമാ നാഷനൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അഭിനന്ദനങ്ങൾ അറിയിച്ചു. മെട്രോ റീജന്റെ എല്ലാ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ബേബി ആശംസകൾ അറിയിച്ചു. ഫോമാ നാഷനൽ സെക്രട്ടറി ബൈജു വർഗീസ് പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു. ന്യൂജഴ്‌സിയിൽ നിന്നും ആർവിപി മാത്യു ജോഷ്വായെ വിളിച്ച് അറിയിച്ചു. നാഷനൽ ട്രഷറർ സിജിൽ പാലക്കലോടിയും വൈസ് പ്രസിഡന്റ് ഷാലു പുന്നൂസും ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണനും ജോഷ്വായെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. അവരുടെ എല്ലാവിധ  സഹകരണങ്ങളും മെട്രോ റീജൻ ചുമതലക്കാർക്ക് അവർ അറിയിച്ചു.

English Summary:

FOMAA New York Metro Region Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com