ഓർമ ഇന്റർനാഷനൽ ഇലക്ഷൻ: നോമിനേഷനുകൾ ക്ഷണിച്ചു
Mail This Article
ഫിലഡൽഫിയ/പാലാ ∙ ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷലിന്റെ 2025 വർഷത്തേയ്ക്ക് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായ് ട്രസ്റ്റീബോഡ് ചെയർമാൻ ജോസ് ആറ്റുപുറത്തെ ഇലക്ഷൻ കമ്മിഷനായി നിയമിച്ചു എന്ന് ട്രസ്റ്റീ ബോഡ് സെക്രട്ടറി ജോയ്. പി.വി അറിയിച്ചു. ഓർമ ഇന്റർനാഷനലിലെ അംഗങ്ങൾക്ക് ഓർമ ഇന്റർനാഷനലിലെ യോഗ്യരായ ഏതെങ്കിലും അംഗത്തിനെയോ സ്വന്തമായോ നാമനിർദേശം ചെയ്യാനും വോട്ടുചെയ്യാനും കഴിയും.
പൂരിപ്പിച്ച ബാലറ്റ് പേപ്പറുകൾ ഡിസംബർ 28 ഉച്ചയ്ക്ക് 12 മണിക്കകം attupuram.jose@gmail.com എന്ന ഇമെയിലിലോ, വാട്സാപ്പ് ഫോൺ നമ്പർ 1-267-231-4643 ലോ അയക്കുക. ഡിസംബർ 30 ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. 501(സി) 3 സ്റ്റാറ്റസുള്ള സംഘടനയായി അമേരിക്കയിൽ 2009ൽ റജിസ്റ്റർ ചെയ്ത രാജ്യാന്തര മലയാളി സംഘടനയാണ് ഓർമാ ഇന്റർനാഷനൽ.
വിവിധ രാജ്യങ്ങളിൽ ഓർമാ ഇന്റർനാഷനലിന്റെ പ്രൊവിൻസുകളും റീജനുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
ഇലക്ഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1-267-231-4643 വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.