ADVERTISEMENT

ഡാലസ് ∙ ടെക്സാസിലെ മുൻ നിയമനിർമാതാവായ സ്കോട്ട് ടർണറിനെ (52) ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് വകുപ്പ് സെക്രട്ടറിയായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. വകുപ്പിനെ നയിക്കാനുള്ള ചുമതലയ്ക്കൊപ്പം ഹൗസിങ് സംബന്ധമായ വിഷയങ്ങളിൽ പ്രസിഡന്റിന്റെ ഉപദേഷ്ടാവും ആകും. 

ട്രംപിന്റെ രണ്ടാം മന്ത്രിസഭയിലേയ്ക്ക് എത്തുന്ന ആദ്യത്തെ ടെക്സാസുകാരനും ഏറ്റവും മുതിർന്ന കറുത്തവർഗക്കാരനായ ഉദ്യോഗസ്ഥനുമാണ് ടർണർ. ട്രംപിന്റെ ആദ്യ ഭരണത്തിന് കീഴിലെ വൈറ്റ് ഹൗസ് ഓപ്പർച്യൂനിറ്റി ആൻഡ് റിവൈറ്റലൈസേഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു ടർണർ. 

ടെക്സസ് ഹൗസിൽ 2013 മുതൽ 2017 വരെ ഫ്രിസ്ക്കോയുടെ പ്രതിനിധിയായിരുന്ന ടർണർ നാഷനൽ ഫുട്ബോൾ ലീഗിന്റെ (എൻഎഫ്എൽ) മുൻ താരം കൂടിയാണ്. 1995 ൽ വാഷിങ്ടൺ റെഡ്സ്കിൻസ്, സാൻ ഡീഗോ ചാർജേഴ്സ്, ഡെൻവർ ബ്രോങ്കോസ് എന്നിവർക്കായാണ് കളിക്കളത്തിൽ ഇറങ്ങിയത്. 1995 മുതൽ 9 സീസണുകളിൽ ബൂട്ടണിഞ്ഞു.‌ നിലവിൽ പ്ലാനോ മെഗാചർച്ച് പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ചിന്റെ അസോസിയേറ്റ് പാസ്റ്റർ സ്ഥാനവും സ്കോട്ട് ടർണർ വഹിക്കുന്നുണ്ട്, കമ്യൂണിറ്റി എൻഗേജ്മെന്റ് ആൻഡ് ഓപ്പർച്യൂനിറ്റി കൗൺസിൽ സ്ഥാപകനും പ്രസിഡന്റുമാണ്.

English Summary:

Trump Names Former Texas State Rep. Scott Turner to Lead Housing and Urban Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com