ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു; പഠനത്തിനായ് എത്തിയത് നാല് മാസം മുൻപ്
Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ രാമണ്ണപേട്ട ഗ്രാമത്തില്‍ നിന്നുള്ള 26 വയസുകാരന്‍ നുകരാപ്പു സായ് തേജയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഷോപ്പിങ് മാളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതർ വെടിയുതിർത്തതായ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബിരുദാനന്തര ബിരുദ പഠനത്തിനായി നാലു മാസം മുന്‍പാണ് സായ് അമേരിക്കയിലെത്തുന്നത്. പഠനത്തോടൊപ്പം ഷിക്കാഗോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു.
മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് അമേരിക്കയിലെ തെലുങ്ക് സമൂഹം അറിയിച്ചു. സംഭവം അമേരിക്കയിലെ ഇന്ത്യൻ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ത്തുന്നു.