ഫിലഡല്‍ഫിയ സിറോമലബാര്‍ പള്ളിയില്‍ ഫാമിലി നൈറ്റ് ആഘോഷം
Mail This Article
ഫിലാഡല്‍ഫിയ ∙ സെന്റ് തോമസ് സിറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ അഗാപ്പെ 2024 എന്ന പേരിൽ പാരിഷ് ഫാമിലി നൈറ്റ് ആഘോഷിച്ചു. നവംബര്‍ 23 ന് വൈകിട്ട് അഞ്ചരമണിക്കു കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോസ് തോമസ്, ജെറി കുരുവിള, പോളച്ചന്‍ വറീദ്, ജോജി ചെറുവേലില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, റവ. ഫാ. റിനേഴ്സ് കോയിക്കലോട്ട്, റവ. ഫാ. വര്‍ഗീസ് സ്രാംബിക്കല്‍, സിഎംസി സിസ്റ്റേഴ്സ്, ഇടവകാസമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ ആലുവാ മംഗലപ്പുഴ സെ. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവർ ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്തു. ഫാ. ദാനവേലില്‍ അഗാപ്പെയുടെ സന്ദേശം നല്‍കി. ഇടവകയിലെ 12 കുടൂംബ യൂണിറ്റുകളൂം, ഭക്തസംഘടനകളായ എസ്. എംസിസി, സെ. വിന്‍സന്റ് ഡി പോള്‍, യുവജനകൂട്ടായ്മകള്‍, മരിയന്‍ മദേഴ്സ് എന്നിവര്‍ കോമഡി സ്കിറ്റ്, ലഘുനാടകം, നൃത്തങ്ങള്‍, സമൂഹഗാനം എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
2024 ലെ പ്രധാന സംഭവങ്ങള്‍ ചിത്രസഹായത്തോടെ കോര്‍ത്തിണക്കി ജോസ് തോമസ് സംഗീത മധുരമായി നന്ദിയുടെ ഒരു വര്‍ഷം എന്ന സ്ലൈഡ് ഷോ അവതരിപ്പിച്ചു.
ഇടവകാംഗങ്ങളുടെ വിവരങ്ങളും, കുടുംബഫോട്ടോയും, ഇടവകയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളും, ചിത്രങ്ങളും ഉള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധികരിക്കുന്ന പാരിഷ് ഡയറക്ടറിയുടെ പ്രകാശനവും നടന്നു. ഇടവകയില്‍ പുതുതായി റജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും, വിവാഹജീവിതത്തിന്റെ 25, 50, 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ആദരിച്ചു. റാഫിള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.
ഇരുപതിലധികം വര്‍ഷങ്ങളായി അള്‍ത്താരശുശ്രൂഷ നിര്‍വഹിക്കുന്ന ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), പാരിഷ് സെക്രട്ടറിയും അക്കൗണ്ടന്റുമായ ടോം പാറ്റാനിയില്‍, 10 വര്‍ഷം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ പാരിഷ്ന്യൂസ്ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നതിനു മേല്‍നോട്ടം വഹിച്ച ജോസ് തോമസ് എന്നിവരെ ആദരിച്ചു.