ADVERTISEMENT

ലോങ്ങ് ഐലൻഡ്∙ ഈ വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ കിക്ക് ഓഫ് ക്നാനായ സെന്‍ററിൽ നടന്നു. ഇത്തവണ വാർഡ് അടിസ്ഥാനത്തിൽ കരോൾ മത്സരവും നടത്തുന്നുണ്ട്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് കോട്ടയം രൂപതയുടെ തുടക്കത്തിന് കാരണക്കാരായവരിൽ ഒരാളായ ഫാദർ മാത്യു വട്ടക്കളത്തിന്‍റെ പേരിലുള്ള എവർ റോളിങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും.

ikcc-kick-off-christmas-carol-2

ഐ.കെ.സി.സി (IKCC) യുടെ സ്ഥാപക പ്രസിഡന്‍റ് ആയിരുന്ന മാത്യു വട്ടക്കളമാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. BQLI ക്നാനായ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരോളും നടത്തി.

പരിപാടികൾക്ക് ഐ.കെ.സി.സി പ്രസിഡന്‍റ് ഏബ്രഹാം പെരുമനശ്ശേരിൽ, കെ.സി.സി.എൻ.എ സെക്രട്ടറി അജീഷ് താമരത്തു, നിയുക്ത പ്രസിഡന്‍റ് സ്റ്റീഫൻ കിടാരത്തിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോ. സെക്രട്ടറി സാബു തടിപ്പുഴ, ട്രെഷറർ രഞ്ജി മണലേൽ, വുമൺസ് ഫോറം പ്രസിഡന്‍റ് നിറ്റാ കിടാരത്തിൽ, BQLI കോർഡിനേറ്റർ ജസ്റ്റിൻ വട്ടക്കളം, സജി ഒരപ്പാങ്കൽ, ജോയ് പാറടിയിൽ, എബ്രഹാം പെരുമ്പളത്തു, സിറിയക് തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

IKCC kick off Christmas carol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com