ADVERTISEMENT

ഹൂസ്റ്റൺ∙ അമേരിക്കൻ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന്‍റെ നിയമസംഘം ഹഷ് മണി കേസ് തള്ളിക്കളയാൻ കോടതിയിൽ ഹർജി നൽകി. കേസ് തുടരുന്നത് പ്രസിഡന്‍റിന്‍റെ ചുമതലകൾക്ക് തടസം സൃഷ്ടിക്കുമെന്നാണ് വാദം. വോട്ടർമാരുടെ 'അതിശക്തമായ ജനവികാരം' അവഗണിക്കപ്പെടുമെന്നും ചൊവ്വാഴ്ച സമർപ്പിച്ച ഹർജിയിൽ പറയുന്നു.

പ്രോസിക്യൂട്ടർമാർക്ക് മറുപടി നൽകാൻ ഡിസംബർ 9 വരെ സമയമുണ്ട്. 2029ൽ ട്രംപിന്‍റെ രണ്ടാം ടേം അവസാനിക്കുന്നതുവരെ ശിക്ഷാവിധി വൈകിപ്പിക്കാൻ തയ്യാറാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ ട്രംപിന്‍റെ അഭിഭാഷകർ ഇതിനെ 'പരിഹാസ്യമായ നിർദ്ദേശം' എന്നാണ് വിശേഷിപ്പിച്ചത്.

∙എന്താണ് ട്രംപിനെതിരായ ഹഷ് മണി കേസ്?
2016ലെ തിരഞ്ഞെടുപ്പിന് മുൻപ് പോൺതാരം സ്റ്റോമി ഡാനിയൽസിന് മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ 130,000 ഡോളർ നൽകി. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റെക്കോർഡുകൾ വ്യാജമായി ചമച്ച കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

തന്‍റെ പ്രചാരണം അട്ടിമറിക്കാൻ ഡെമോക്രാറ്റ് പ്രോസിക്യൂട്ടർ ആൽവിൻ ബ്രാഗ് ഗൂഢനീക്കം നടത്തിയെന്നാണ് ട്രംപിന്‍റെ വാദം. കേസ് തുടരുന്നത് സർക്കാരിന്‍റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് ട്രംപിന്‍റെ അഭിഭാഷകർ വാദിച്ചു. നാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. എന്നിരുന്നാലും, ഈ ആരോപണങ്ങളിൽ കുറ്റവാളികൾക്ക് ജയിൽവാസം സാധ്യതയില്ല. സംസ്ഥാന കേസായതിനാൽ ട്രംപിന് പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിച്ച് സ്വയം മാപ്പ് നൽകാനും കഴിയില്ല.

മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്‍റെ പ്രോസിക്യൂഷൻ രാഷ്ട്രീയ പ്രേരിതമായിട്ടാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ട്രംപിന്‍റെ ശിക്ഷ വിധിക്കുന്നത് ജഡ്ജി ജുവാൻ എം മെർച്ചൻ മാറ്റിവച്ചു. കേസിൽ നിന്ന് പരിരക്ഷ ഉണ്ടെന്നതിന്‍റെ അടിസ്ഥാനത്തിൽ കേസ് തള്ളണമെന്ന ട്രംപിന്‍റെ മുൻ അഭ്യർഥനയ്ക്കൊപ്പം കേസ് തള്ളമെന്ന ഹർജിയും അദ്ദേഹം പരിഗണിക്കും.

വോട്ടർമാരിൽ നിന്ന് നിഷേധാത്മകമായ വാർത്തകൾ മറച്ചുവെക്കാനാണ് പണം നൽകിയതെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. ട്രംപിന്‍റെ അന്നത്തെ അഭിഭാഷകൻ മൈക്കൽ കോഹനാണ് പണം നൽകിയത്. ട്രംപ് പിന്നീട് പണം തിരികെ നൽകി നിയമപരമായ ചെലവുകളായി രേഖപ്പെടുത്തിയെന്നാണ് ആരോപണം. പണമിടപാടുകൾ നിയമാനുസൃതമായ നിയമ ചെലവുകളാണെന്ന് ട്രംപ് അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com