വയോധികനായ കാമുകന്റെ വിൽപത്രത്തിൽ ഇടംപിടിച്ചത് ആഘോഷിച്ച് യുവതിയുടെ നൃത്തം; വിമർശനം
Mail This Article
ടൊറന്‍റോ∙ വയോധികനായ കാമുകന്റെ വിൽപത്രത്തിൽ തന്‍റെ പേര് ഇടംപിടിച്ചതിന് ആശുപത്രി കിടക്കയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്തതിന് മോഡലിനെതിരെ വിമർശനം. ഇരുപത്തിരണ്ടുകാരിയായ ബ്രോൺവിൻ അറോറയാണ് സമൂഹ മാധ്യമത്തിൽ വൻ തോതിൽ വിമർശിക്കപ്പെടുന്നത്.
ഇത് തമാശയ്ക്കായി ചിത്രീകരിച്ച വിഡിയോണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. 85 വയസ്സുകാരനായ കാമുകനെ യുവതിയുടെ മറ്റ് സമീപകാല വിഡിയോകളിൽ ആരോഗ്യവാനായി കാണുന്നുണ്ട്. ഇതാണ് സമൂഹ മാധ്യമങ്ങളിൽ ഇങ്ങനെയൊരു അഭിപ്രായത്തിന് കാരണം.
പതിറ്റാണ്ടുകളുടെ പ്രായവ്യത്യാസമുള്ള ഇരുവരും തമ്മിലുള്ള ബന്ധം മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ‘‘കുട്ടികളെ മുതിർന്നവർക്കു പകരം സമപ്രായക്കാരും ഇന്‍റർനെറ്റും വളർത്തുമ്പോൾ ഇതാണ് സംഭവിക്കുന്നത്. എക്കാലവും ശ്രദ്ധയ്ക്കായി വിഡ്ഢികളെപ്പോലെ പ്രവർത്തിക്കുന്നു.’’ – സമൂഹ മാധ്യമങ്ങളിലെ ഒരു വിമർശനം ഇങ്ങനെയാണ്.
ആശുപത്രി കിടക്കയ്ക്ക് സമീപം ആഹ്ലാദത്തോടെ നൃത്തം ചെയ്ത കാമുകിയുടെ പേര് വിൽപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.