ADVERTISEMENT

ന്യൂയോർക്ക് ∙ റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമ്മാ ഇടവകയായ സെന്‍റ് ജയിംസ് മാർത്തോമ്മാ പള്ളിയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ഡിസംബർ 7ന് രാവിലെ 9.30 ന് പേൾ റിവറിൽ (253 Ehrhardt Rd, Pearl River) നടക്കും.

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ അനുഗ്രഹാശിസ്സുകളോടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ കൂദാശ കർമ്മം നിർവഹിക്കും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

തുടർന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ സഖറിയാസ് മാർ നിക്കോളാവോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കോൺഗ്രസ്മെൻ മൈക്ക് ലൗലേർ, ഓറഞ്ച് ടൗൺ സൂപ്പർവൈസർ തെരേസ കെന്നി, ക്ലാർക്‌സ്‌ടൗൺ സൂപ്പർവൈസർ ജോർജ് ഹോഹ്മാൻ, കേരള കൗൺസിൽ ഓഫ് ചർച്ചസ് ന്യൂയോർക്ക് സോൺ പ്രസിഡന്‍റ് റവ. ഗീവർഗീസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ, സഭയുടെ ഭദ്രാസന സെക്രട്ടറി റവ. ജോർജ് ഏബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കും.

ദേവാലയ കൂദാശയോടനുബന്ധിച്ച് ഇടവക നിർമിച്ചു നൽകുന്ന ഭവനത്തിന്റെ രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. ഭദ്രാസനത്തിലെ വിവിധ റീജനുകളിലുള്ള വൈദികരും ഇടവക ചുമതലക്കാരും സഭാ, ഭദ്രാസന കൗൺസിൽ അംഗങ്ങളും വിവിധ സംഘടനകളുടെ ചുമതലക്കാരും സമീപ ഇടവക പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിക്കും.

ഡിഎസ്എംസി മീഡിയയും,മാർത്തോമ്മാ മീഡിയയും ചേർന്ന് ദേവാലയ കൂദാശയുടെ തത്സമയ സംപ്രേഷണം നിർവഹിക്കും. ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിക്കും.

റവ. അജിത് വർഗീസ് (വികാരി/പ്രസിഡന്‍റ്), പി. എ. ചാക്കോ (വൈസ് പ്രസിഡന്‍റ്), ജോൺ ജോബ് (സെക്രട്ടറി), ലിനു എബ്രഹാം, സ്റ്റാൻലി വർഗീസ് (ട്രസ്റ്റിമാർ), ജിജി ടോം, ജോനാഥൻ ജോഷുവ (ലെയ് ലീഡേഴ്‌സ്), തോമസ് വർഗീസ് (ബിൽഡിങ് കമ്മിറ്റി കൺവീനർ) എന്നിവരും നവിത ജോൺ, മർലിൻ ടോം, ജിജോ ഉമ്മൻ, ഏലിക്കുട്ടി ഈപ്പൻ, ശാമുവേൽ മാത്യു എന്നിവർ കൺവീനർമാരുമായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

പുതിയ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുർബാന 8ന് രാവിലെ 9 നാണ്. അന്നേ ദിവസം 12 കുട്ടികളുടെ ആദ്യ കുർബാനയും ഇടവകയുടെ 34-ാം വാർഷികവും ആചരിക്കും. കൂദാശയിലേക്കും പൊതുസമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന ശുശ്രൂഷകളിലേക്കും എല്ലാവരുടെയും സാന്നിധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

English Summary:

Rockland County's First Mar Thoma Parish Consecration on December 7th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com