ഫൊക്കാന കേരള കൺവൻഷൻ ചെയർമാനായി ജോയി ഇട്ടൻ
Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാന കേരള കൺവൻഷൻ ചെയർമാനായി ജോയി ഇട്ടനെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഫൊക്കാനയുടെ സന്തത സഹചാരിയാണ് ജോയി ഇട്ടൻ. മുൻ എക്സി. വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും അമേരിക്കയിലെ സാമൂഹ്യ സംസ്കരിക മേഘലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തകനായ ജോയി ഇട്ടൻ ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ 2022 ൽ തയാർ എടുത്തതാണ്, പക്ഷേ ഫൊക്കാനയിലെ മറ്റൊരു സ്ഥാനാർത്ഥിയുടെ അപേക്ഷപ്രകാരം പിൻമാറുകയായിരുന്നു.
അമേരിക്കയിലും കേരളത്തിലും നിരവധി സംഘടനകളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോയി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, ഫൊക്കാനാ കണ്‍വന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്ററായും, കമ്മിറ്റി അംഗമായും, ട്രഷറർ, എക്സി . വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റും, യാക്കോബായ സുറിയാനി സഭയുടെ അമേരിക്ക കാനഡ ഭദ്രാസന കൗണ്‍സില്‍ അംഗം, യോങ്കേഴ്‌സ് സെന്റ് ജോസഫ് ചര്‍ച്ച് മാനേജിങ് കമ്മിറ്റി അംഗമായും, കോലഞ്ചേരി മെഡിക്കൽ കോളജിന്റെ മാനേജിങ് കമ്മിറ്റി അംഗമായും, കൂത്താട്ടുകുളം ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഡയറക്‌ടര്‍, വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് ചർച്ചിന്റെ ട്രഷർ ആയും പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിലധികമായി അമേരിക്കൻ മലയാളി സംഘടനാരംഗത്ത് സജീവമായ ജോയി ഇട്ടൻ തന്റെ ജന്മനാടായ ഊരമനയിൽ നിർദ്ധനരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും പിന്നീടത് വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇതിനോടകം ഒൻപത് വീടുകൾ നിർമിച്ചു നൽകിയ അദ്ദേഹം അർഹതയുള്ളവർക്ക് സഹായം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്. അഞ്ചു നിർദ്ധനരായ യുവതികളുടെ വിവാഹം നടത്തിക്കൊടുക്കയും മൂന്നു നഴ്സിങ് വിദ്യാർഥികൾക്ക് പഠനസഹായം നൽകി ജോലി വാങ്ങി നൽകുകയും ചെയ്തു. എട്ടോളം മിടുക്കരായ വിദ്യാർഥികളെ പഠിപ്പിക്കുവാൻ എല്ലാ സഹായവും നൽകി.
ഫൊക്കാന കേരളത്തിൽ നടത്തുന്ന കൺവൻഷൻ ജോയി ഇട്ടന്റെ നേതൃത്വത്തിൽ കുറ്റമറ്റതും ചരിത്രപരമായ ഒരു കൺവൻഷൻ ആയിരിക്കുമെന്നതിൽ സംശയമില്ല എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, എക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ, അഡിഷനൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷനൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.