ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്
Mail This Article
ന്യൂയോർക്ക് ∙ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് (സിഐഓസി) ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു. ബ്രൂക്‌ലിൻ, ക്വീൻസ്, ലോങ് ഐലൻഡ് ഏരിയയിലെ പള്ളികളുടെ നേതൃത്വത്തിൽ ഡിസംബർ 29ന് 4.30നു സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (സ്കൂൾ ഹൗസ് റോഡ്, ലെവിടൗൺ) ആഘോഷങ്ങൾക്ക് തുടക്കമിടും. സഖറിയ മാർ നിക്കളാവോസ് മെത്രാപ്പൊലീത്ത ക്രിസ്മസ് സ്നേഹ സന്ദേശം നൽകും .
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ഫാ.ജോൺ തോമസ് ആലുംമൂട്ടിൽ (516) 996-4887), സെക്രട്ടറി ഫിലിപ്പോസ് സാമുവേൽ (917) 312-2902, ട്രഷറർ -ജോൺ (സജി) താമരവേലിൽ (917) 533- 3566), ക്വയർ ഡയറക്ടർ ഫാ .ജോർജ് മാത്യു, ക്വയർ മാസ്റ്റർ ജോസഫ് പാപ്പൻ, ക്വയർ കോ ഓർഡിനേറ്റർ സിസി മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ മോൻസി മാണി, ഗ്രേസി മോഹൻ ആൻഡ് എൽസിക്കുട്ടി മാത്യു, ഓഡിറ്റർ മിനി കോശി, വൈസ് പ്രസിഡന്റുമാരായ ഫാ.ഡോ.സി.കെ. രാജൻ, ഫാ.ജോർജ് മാത്യു, ഫാ.തോമസ് പോൾ, ഫാ.ഗ്രിഗറി വർഗീസ്, ഫാ.ജോർജ് ചെറിയാൻ, ഫാ.എബ്രഹാം ഫിലിപ്പ്, ഫാ.ഡോ.എബി ജോർജ്, ഫാ.ജെറി വർഗീസ് എന്നിവരെ ബന്ധപ്പെടുക.