ADVERTISEMENT

ഷിക്കാഗോ ∙ മുൻ കോൺഗ്രസ് പ്രവർത്തകയും മുൻ ആലപ്പുഴ ഡിസിസി ട്രഷററും ആയിരുന്ന അന്നമ്മ ഫിലിപ്പ് (89)അന്തരിച്ചു. ദീർഘകാലമായി ഷിക്കാഗോയിലുള്ള ഡസ്പ്ലെയിൻസിൽ താമസിച്ചു വരികയായിരുന്നു. പായിപ്പാട്ട് കോട്ടപ്പുറത്ത് കുടുംബാംഗമാണ്. ഭർത്താവ് എബ്രഹാം ഫിലിപ്പ്. ഷൈനി കുര്യൻ, ഷാജി എബ്രഹാം, ജെയിംസ് എബ്രഹാം എന്നിവർ മക്കളും കുര്യൻ വർഗീസ്, ഷേർലി എബ്രഹാം, ബീന എബ്രഹാം എന്നിവർ മരുമക്കളും ആണ്. വർഗീസ് ചാക്കോ, ജേക്കബ് ചാക്കോ, മേരി ജോർജ്, ശാന്തമ്മ ഫിലിപ്പ്,ലീലാമ്മ സാമുവേൽ എന്നിവരാണ് സഹോദരങ്ങൾ. 

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ വയലാർ രവി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് പ്രവർത്തകരുമായി ഒന്നിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ട്. ബ്രദറൻ സഭാംഗമായിരുന്നു.  

ശവസംസ്കാര ശുശ്രൂഷകൾ ഡിസംബർ 13നും 14 നും നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ നടക്കും. ഷിക്കാഗോ ലാൻഡ് ഗോസ്പൽ ചാപ്പൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വാർത്ത ∙ കുര്യൻ ഫിലിപ്പ്

English Summary:

Annamma Philip passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com