ADVERTISEMENT

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്ന മാത്യൂസ്‌ മാർ ബർന്നബാസിന്‍റെ പന്ത്രണ്ടാമത് ദുഖ്റോനയും ചെറി ലെയിൻ ഓർത്തഡോക്സ് പള്ളിയുടെയും അമേരിക്കയിലെ ഇതര ഇടവകകളുടെയും വികാരിയും സംഘാടകനുമായിരുന്ന ഡോ. പി. എസ്‌. സാമുവൽ കോർ എപ്പിസ്‌കോപ്പയുടെ ഒന്നാം ചരമവാർഷികവും സംയുക്തമായി കൊണ്ടാടുന്നു.

14ന് ന്യൂയോർക്കിലെ ചെറി ലെയിൻ സെന്‍റ് ഗ്രിഗോറിയോസ്‌ ഓർത്തഡോക്‌സ് ദേവാലയത്തിൽ രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം ഇരുപിതാക്കന്മാരെയും അനുസ്മരിച്ചുകൊണ്ടുള്ള പൊതുസമ്മേളനവും നടക്കും. നോർത്ത്‌ ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സക്കറിയാസ്‌ മാർ നിക്കോളാവോസ് മുഖ്യ കാർമികത്വം വഹിക്കും.

ഓർമ കുർബാനയിലും സമ്മേളനത്തിലും പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ഗ്രിഗറി വർഗീസ്‌ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്‌: ഫാ. ഗ്രിഗറി വർഗീസ്‌, വികാരി (06:75-2281), കെൻസ്‌ ആദായി, സെക്രട്ടറി (47-992-1154), മാത്യൂ മാത്തൻ, (എസ്‌ടിവി) (516-724-3304), ബിജു മത്തായി, ട്രസ്റ്റി (631-741-6126)

English Summary:

memorial Service at St gregorios malankara orthodox church cherry lane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com