തകർന്നടിഞ്ഞ് രൂപ; നവംബർ 6ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവ്
Mail This Article
×
കൊച്ചി ∙ ഡോളറിനെതിരെ 84.86 എന്ന ചരിത്ര ഇടിവിലേക്ക് വീണ് ഇന്ത്യൻ രൂപ. ഇന്നലെ മാത്രം നഷ്ടം 20 പൈസയാണ്. സിറിയയിലെ പ്രശ്നങ്ങളും ഓഹരി വിപണികളിലെ നഷ്ടവും ഇന്നലെ ഡോളറിന്റെ ഡിമാൻഡ് ഉയർത്തിയതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്കു കാരണം. കഴിഞ്ഞ നവംബർ 6ന് 22 പൈസയുടെ ഇടിവു നേരിട്ടതിനു ശേഷമുള്ള വലിയ ഏകദിന ഇടിവാണ് ഇന്നലെയുണ്ടായത്.
ഡോളർ ഇൻഡക്സ് 105.96 ലേക്ക് ശക്തിപ്പെട്ടതും രൂപയെ തളർത്തി. അസംസ്കൃത എണ്ണവില ഉയർന്നതാണ് രൂപയുടെ വീഴ്ചയുടെ മറ്റൊരു കാരണം. ബ്രെന്റ് ക്രൂഡ്ഓയിൽ വില ഇന്നലെ ബാരലിന് ഒരു ശതമാനത്തോളം ഉയർന്ന് 71.75 ഡോളറിലെത്തി. ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലിന്റെ തീവ്രത കുറഞ്ഞെങ്കിലും വിൽപന തുടരുന്നത് ഡോളർ ഡിമാൻഡ് ഉയർത്തുന്നുണ്ട്.
English Summary:
Rupee Plunges 20 Paise to Hit Lowest-Ever Closing Level of 84.86 Against US dollar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.