ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അനുവദിച്ച യുഎസ് വീസ ഈ വർഷം ഗണ്യമായി കുറഞ്ഞു. ജനുവരി മുതൽ സെപ്റ്റംബർ വരെ 64,008 വീസയാണ് അനുവദിച്ചത്. 2023ൽ സമാന കാലയളവിൽ ഇത് 1,03,495 ആയിരുന്നു.

വിദ്യാർഥികൾക്കുള്ള എഫ്–1 വീസ 2021 ൽ സമാന കാലയളവിൽ 65,235 ആയിരുന്നു. 2022 ൽ ഇതു 93,181 ആയിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപിച്ച 2020 ലെ ആദ്യ 9 മാസത്തിൽ 6646 എഫ്–1 വീസയാണ് ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്നത്. യുഎസിൽ ഉപരിപഠനം നടത്തുന്നവർക്കു വേണ്ടിയുള്ള നോൺ ഇമിഗ്രന്റ് വിഭാഗത്തിൽപെട്ടതാണ് എഫ്–1 വീസ.

ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അനുവദിച്ച വീസയിലും കുറവുണ്ടെങ്കിലും ഇത്ര വലുതല്ല. ഈ വർഷം ആദ്യത്തെ 9 മാസത്തിൽ 73,781 എഫ്‌–1 വീസയാണു ചൈനീസ് വിദ്യാർഥികൾക്ക് അനുവദിച്ചത്. കഴിഞ്ഞ വർഷമിത് 80,603 ആയിരുന്നുവെന്നും ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

English Summary:

Surge to Slowdown: 38% Fall in US Student Visas Issued to Indians in Jan-Sept this Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com