ADVERTISEMENT

ഗാർലൻഡ് ∙ ഇന്ത്യൻ കൾചറൽ ആൻഡ് എജ്യൂക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം ഡിസംബർ 8ന് ഡാലസ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ പ്രസിഡന്റ് ഷിജു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജേക്കബ് സൈമൺ റിപ്പോർട്ട് അവതരിപ്പിക്കുകയും മുൻ യോഗ തീരുമാനങ്ങൾ അവലോകനം ചെയ്യുകയും അംഗങ്ങൾ നിർദേശിച്ച ഭേദഗതികളോടെ  റിപ്പോർട്ട് പാസാക്കാമെന്ന് രമണി കുമാർ  നിർദേശിച്ചു പി സി മാത്യു പിന്തുണച്ചു.

അർദ്ധ വാർഷിക കണക്കുകൾ ട്രഷറർ ടോമി നെല്ലുവേലിൽ പ്രവർത്തന ബാലൻസ് സഹിതം അവതരിപ്പിച്ചു. പുരുഷന്മാരുടെ റസ്റ്റ് റൂം പദ്ധതി രണ്ടാം പാദത്തിന്റെ തുടക്കത്തിൽ പൂർത്തിയാക്കാൻ നേത്ര്വത്വം നൽകിയ നെബു കുര്യാക്കോസിനെ യോഗം അനുമോദിച്ചു.

നിലവിലെ പ്രസിഡന്റ് ഷിജു ഏബ്രഹാമിനെ 'എക്‌സ് ഒഫീഷ്യൽ' ആയി തിരഞ്ഞെടുക്കാൻ ജനറൽ ബോഡി ഐകകണ്‌ഠേന തീരുമാനിച്ചു. 2025-26 ലേക്കുള്ള പുതിയ ബോർഡ് ഓഫ് ഡയറക്‌ടർമാരുടെ തിരഞ്ഞെടുപ്പ് നടത്തി.

ഷിജു ഏബ്രഹാം (മുൻ പ്രസിഡന്റ്), ജേക്കബ് സൈമൺ, സിജു വി ജോർജ്ജ്, മാത്യു നൈനാൻ, ടോമി നെല്ലുവേലിൽ, നെബു കുര്യാക്കോസ്, പി.ടി. സെബാസ്റ്റ്യൻ, റോയ് കൊടുവത്ത്, തോമസ് ഈശോ, ഷിബു ജെയിംസ് എന്നിവരെ  പൊതുയോഗം തിരഞ്ഞെടുത്തു. യോഗം വൈകിട്ട് 7 മണിക്ക് അവസാനിച്ചു

English Summary:

Indian Cultural and Education Center elected Director Board members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com