വളർത്തുമുയലിനെ കൊന്നു: രണ്ടുപേർ അറസ്റ്റിൽ
Mail This Article
×
മാസച്യുസിറ്റ്സ് ∙ വെസ്റ്റേൺ മാസച്യുസിറ്റ്സിൽ വളർത്തുമുയലിനെ കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചിക്കോപ്പിയിലെ ഗബ്രിയേൽ നവ (20), വെസ്റ്റ് സ്പ്രിങ്ഫീൽഡിലെ അലക്സി ഡിമോഗ്ലോ (20) എന്നിവരാണ് അറസ്റ്റിലായത്.
വെസ്റ്റ്ഫീൽഡിൽ നവംബർ 27ന് നടന്ന സംഭവത്തിൽ വെസ്റ്റ്ഫീൽഡ് ജില്ലാ കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പാർട്ടിക്കിടെ വളർത്തുമുയലിനെ പ്രതികൾ ക്രൂരമായി കൊന്നുവെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതായി പൊലീസ് പറഞ്ഞു. പ്രതികളെ പാർട്ടിയുടെ ആതിഥേയർക്ക് അറിയില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മൃഗത്തോടുള്ള ക്രൂരത, വളർത്തുമൃഗത്തെ കൊല്ലൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി. പ്രതികളെ വെസ്റ്റ്ഫീൽഡ് ജില്ലാ കോടതിയിൽ ഹാജരാക്കി.
English Summary:
2 arrested for 'brutally' killing pet rabbit in Massachusetts
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.