ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്‌കൂളിന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ഗ്ലോറിയ 2024 എന്ന പേരിൽ സംഘടിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലാസ്സുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ ഒരുക്കി. മതബോധന സ്‌കൂളിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ മനീഷ് കൈമൂലയിലിന്‍റെ നേതൃത്വത്തിലുള്ള ടീച്ചേഴ്‌സും വെളാന്‍റിയർമാരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

സെന്‍റ് മേരീസ് ഗായക സംഘം ഒരുക്കിയ കാരൾ ഗാനങ്ങളും കുടുംബായോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് പാപ്പാ മത്സരവും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. വികാരി ഫാ. സിജു മുടക്കോടിയിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, വിസിറ്റേഷൻ സന്യാസിനി സമൂഹാംഗങ്ങൾ എന്നിവരടക്കമുള്ള പാരിഷ് കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

English Summary:

Christmas carol was performed at St. Mary's Canaan Parish, Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com