ഡാലസിൽ എക്ക്യുമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം
Mail This Article
ഡാലസ് ∙ കേരള എക്ക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാലസിൽ 46-ാമത് എക്ക്യുമെനിക്കൽ ക്രിസ്മസ് - പുതുവത്സരാഘോഷം നടന്നു. ഡാലസിലെ മാർത്തോമ്മാ ഇവന്റ് സെന്ററിൽ വച്ച് നടന്ന ക്രിസ്മസ് ആഘോഷത്തിന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച് ബിഷപ് എൽദോ മാർ തീത്തോസ് ക്രിസ്മമസ് - ന്യൂഇയർ സന്ദേശം നൽകി.
ഡാലസിലെ വിവിധ സിറ്റികളിലുള്ള എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങൾ ഗാനശുശ്രുഷ നടത്തി.ഡാലസിലെ വിവിധ സഭകളിൽ നിന്നുള്ള വൈദീകരുടെ കൂടിവരവും കൂടിയാണ്.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാലസിലെ കരോൾട്ടണിലുള്ള സെന്റ് മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവകയാണ്. ഇടവക അവതരിപ്പിച്ച ക്രിസ്തുവിന്റെ തിരുജനനത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ് ഏവരുടെയും പ്രശംസപിടിച്ചുപറ്റി.
റവ.ഫാ.പോൾ തോട്ടക്കാട്ട് (പ്രസിഡന്റ്), റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ് ), ഷാജി എസ്.രാമപുരം (ജനറൽ സെക്രട്ടറി), എൽദോസ് ജേക്കബ് (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), പ്രവീൺ ജോർജ് (യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വൈദീകർ ഉൾപ്പടെ 22 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.