മെലോണിയുടെയും ട്രംപിന്റെയും ചങ്ങാതിയായി മസ്ക്
Mail This Article
ഹൂസ്റ്റണ്‍∙ കുറച്ച് വർഷങ്ങൾക്ക് മുൻപ്, യൂറോപ്പിലെ ഏറ്റവും സ്ഥിരതയുള്ള ഒരു ഗവൺമെന്‍റിന്‍റെ ആസ്ഥാനമായി ഇറ്റലി മാറുമെന്ന് സങ്കൽപ്പിക്കാൻ പോലും പ്രയാസമായിരുന്നു. ഇറ്റാലിയൻ സഖ്യ ഭരണങ്ങൾ ഒരു വർഷത്തിലേറെ നീണ്ടുനിൽക്കുന്നത് പതിവ് തന്നെ വിരളം. തുടർച്ചയായി തകരുന്ന സർക്കാരുകൾ രാജ്യത്തിലെ ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യചിഹ്നമാക്കിയിരുന്നു.
എന്നാൽ ഫ്രാൻസ്, ജർമനി തുടങ്ങിയ താരതമ്യേന സുസ്ഥിരമായ രാജ്യങ്ങളിലെ സർക്കാർ പ്രതിസന്ധികളും 2022 മുതൽ അധികാരത്തിലുള്ള തീവ്ര വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയുടെ നിലവിലെ സഖ്യത്തിന്‍റെ ജനപ്രീതിയും ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളാണ് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് യൂറോപ്പുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായി മാറുന്നതിന് നിർണായകമായി മാറുക.
മുൻപ് ട്രംപ് യൂറോപ്പിനെ യുഎസിന്‍റെ ശത്രു എന്ന് വിളിച്ചിട്ടുണ്ട്. പക്ഷേ ഇക്കുറി ബന്ധം മെച്ചപ്പെടുത്താൻ മെലോണിക്ക് ഒരു സുഹൃത്തുണ്ട്, ഇലോൺ മസ്ക്. ഈ ബന്ധം യൂറോപ്പും യുഎസും തമ്മിലുള്ള മഞ്ഞുരുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ പാരിസിലെ നോത്രദാം കത്തീഡ്രൽ ഔദ്യോഗികമായി വീണ്ടും തുറന്നതിന് ശേഷം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോയുടെ 60 പേരുടെ അത്താഴത്തിൽ മസ്കും ട്രംപും മെലോണിയും ഒരുമിച്ച് ഭക്ഷണം കഴിച്ചു.
റഷ്യയുടെ അധിനിവേശത്തിനു ശേഷം പല തവണ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ മെലോണി യുക്രെയ്നിന്‍റെ ഏറ്റവും ശക്തമായ പിന്തുണക്കാരിൽ ഒരാളാണ്.
മെലോണിയും മസ്കും തമ്മിൽ വളരെ നല്ല ബന്ധമാണ് ഉള്ളത്. ട്രംപ്- മസ്ക് ബന്ധം നിലനിൽക്കുന്നിടത്തോളം മസ്ക് ഇരുവർക്കും ഉറ്റ സുഹൃത്തായിരിക്കും. 2023ലെ വേനൽക്കാലത്താണ് മസ്കും മെലോണിയും തങ്ങളുടെ ശക്തമായ സൗഹൃദം സ്ഥാപിച്ചത്. ട്രംപ് ഭരണകൂടത്തിനും യൂറോപ്പിനും ഇടയിൽ ഒരു പാലമാകാനും മുൻകൈയെടുക്കാനും മെലോണിക്ക് അവസരമുണ്ട്.