നൈമ വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി
Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ) വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി. ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിന് പ്രസിഡൻറ് ബിബിൻമാത്യു അധ്യക്ഷത വഹിച്ചു.
യുണൈറ്റഡ് നേ ഷൻസിലെ ഇന്ത്യൻ സ്ഥിര മിഷൻ കോൺസുലറും മലയാളിയുമായ എൽദോസ് മാത്യു പുന്നൂസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ഫോമ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ഫൊക്കാന മുൻ ട്രഷറർ ബിജു ജോൺ കൊട്ടാരക്കര , നിലവിലെ ഫോമാ ന്യൂയോർക്ക് മെട്രോ റീജൻ വൈസ് പ്രസിഡൻറ് (ആർവിപി) മാത്യു ജോഷ്വ, ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജൻ ആർ.വി.പി.ലാജി തോമസ്, ഫൊക്കാനാ ബോർഡ് ഓഫ് ട്രസ്റ്റി സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര എന്നിവരും പങ്കെടുത്തു. നൈമ നോമിനേറ്റ് ചെയ്തവരാണ് ഇവരെല്ലാം.
പ്രസിഡൻറ് ബിബിൻമാത്യുവിന്റെ നേതൃത്വത്തിൽ സെക്രട്ടറി ജേക്കബ് കുര്യൻ, വൈസ് പ്രസിഡന്റ് രാജേഷ് പുഷ്പരാജൻ, ട്രഷറർ സിബു ജേക്കബ്, ജോയിന്റ് സെക്രട്ടറി തോമസ് പയ്ക്കാട്ട്, ജോയിൻറ് ട്രഷറർ കുരിയൻ സ്കറിയാ, ഡയറക്ടർ ബോർഡ് ചെയർമാൻ ലാജി തോമസ് എന്നിവരാണ് നൈമയെ ഈ വർഷം നയിച്ചത്.
ഫോമ നാഷണൽ ജോയിന്റ് സെക്രട്ടറി ആയി ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട പോൾ ജോസും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി സെക്രട്ടറിബിജു ജോണും യോഗത്തിൽ അതിഥികളായിരുന്നു.
ഫോമാ ന്യൂയോർക്ക് മെട്രോറീജൻ ആർ.വി.പിമാത്യു ജോഷ്വയെയും ഫൊക്കാനാ മെട്രോ റീജൻ ആർ. വി. പിലാജി തോമസിനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന നൈമ ഈ വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി റാഫിൾ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ 1,000 ഡോളർ മാർക്ക് വില്യംസും,രണ്ടാം സമ്മാനമായ 500 ഡോളർ നീതു മൂലയിലും മൂന്നാം സമ്മാനമായ 250 ഡോളർ സിബി ജേക്കബും കരസ്ഥമാക്കി.
മൂന്നാം സമ്മാനാർഹയായ സിബി ജേക്കബ് സമ്മാനത്തുക സംഘടനയുടെ ചാരിറ്റി പ്രവർത്തനത്തിലേക്ക് സംഭാവന ചെയ്തു. പ്രേംകൃഷ്ണൻ, തോമസ് പയ്ക്കാട്ട്, സാം തോമസ് എന്നിവർ കുടുംബ സംഗമത്തിൻറെ കോർഡിനേറ്റർമാരായിരുന്നു.
പാർവതി സുരേഷ്, ലിഷാ തോമസ് എന്നിവർ യോഗം നിയന്ത്രിച്ചു. അസ്സോസ്സിയേഷനിലെ അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച നൃത്ത പരിപാടികളും സംഗീത പരിപാടികളും സംഗമത്തിന് മാറ്റേകി.