ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 29 ന്
Mail This Article
ന്യൂജഴ്സി ∙ നോര്‍ത്ത് ന്യൂജഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ 2024 ഡിസംബര്‍ 29ന് വൈകിട്ട് 5 മണിക്ക് വാഷിങ്ടൻ ടൗണ്‍ഷിപ്പ് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍വച്ച് നടത്തപ്പെടും. യോങ്കേഴ്സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ പള്ളി ഇടവക വികാരി റവ. റ്റി. എസ്. ജോസ് ക്രിസ്മസ് നവവത്സര സന്ദേശം നല്‍കും.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായക സംഘങ്ങളും ബ്രദേഴ്സ് ഇന്‍ ഹാര്‍മൊണിയും ജെ. സി. സി. ആര്‍ ഗായകസംഘവും ക്രിസ്മസ് ഗാനങ്ങള്‍ അവതരിപ്പിക്കും. എല്ലാവരെയും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായ് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിക്ലിഫ് തോമസ്, പ്രസിഡന്റ് (201) 925-5686 , രാജന്‍ പാലമറ്റം, വൈസ് പ്രസിഡന്റ് (201 836-7562 അജു തര്യന്‍, സെക്രട്ടറി (201) 724-9117 രാജന്‍ മാത്യു, ട്രഷറര്‍ (201) 674-7492. റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 394-3821.