സിഎംഎ ‘ചിൽ’ ഡിസംബർ 21ന് മിസ്സിസാഗയിൽ
Mail This Article
×
ടൊറന്റോ ∙ കനേഡിയൻ മലയാളി അസോസിയേഷൻ (സിഎംഎ) ക്രിസ്മസ്- പുതുവൽസര ആഘോഷമായ ‘ചിൽ’ ഡിസംബർ 21 ന്. മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വൈകിട്ട് അഞ്ചരയ്ക്കാണ് ആഘോഷം. ‘ചിൽ’ ആഘോഷത്തിന്റെ പന്ത്രണ്ടാം വർഷമാണിത്. കരോൾ, നൃത്ത, സംഗീത പരിപാടികളും ഡിന്നറുമുണ്ടാകും. സിഎംഎ രക്ഷാധികാരി തോമസ് കെ. തോമസ്, പ്രസിഡന്റ് ആന്റണി തോമസ്, സെക്രട്ടറി മാത്യു കുതിരവട്ടം തുടങ്ങിയവർ നേതൃത്വം നൽകും.
ബോബൻ ജയിംസിന്റെ ട്രിനിറ്റി ഓട്ടോ ഗ്രൂപ്പ് ഗ്രാൻഡ് സ്പോൺസറും ലോയർ കുൽവന്ത് സിങ് ഡിയോൾ, ജെസ്സി ജയ്സൺ (ഡബ്ള്യുഎഫ്ജി) എന്നിവർ പ്ളാറ്റിനം സ്പോൺസർമാരുമാണ്. പ്രവേശനം ടിക്കറ്റ് ഉണ്ടായിരിക്കും. മുതിർന്നവർക്ക് 35 ഡോളറും കുട്ടികൾക്ക് 25 ഡോളറുമാണ് നിരക്ക്. ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും: 416-845-8225, 647-996-2738.
English Summary:
CMA Christmas and New Year celebration will be held on Saturday
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.