ADVERTISEMENT

ന്യൂയോർക്ക്∙ യുവർ ഡേ: ബ്ലിസ് ഓഫ് ഹോളിഡേയ്സ് ആൻഡ് ന്യൂ ഇയർ എന്ന തീമിൽ ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ഫൊട്ടോഗ്രഫി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്ത്രീ പുരുഷ ഭേദമില്ലാതെ 16 വയസ്സിനു മുകളിൽ പ്രായമുള്ള  എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. അപേക്ഷയോടൊപ്പം മത്സരത്തിനുള്ള ഫോട്ടോയും സമർപ്പിക്കണം. 10 ഡോളർ ആണ് റജിസ്ട്രേഷൻ ഫീസ്. ഏറ്റവും മികച്ച ഫോട്ടോയ്ക്ക് 250 ഡോളറും പോപ്പുലർ ഫോട്ടോയ്ക്ക് 150 ഡോളർ കാഷ് പ്രൈസും സമ്മാനമായി നൽകും. ജനുവരി 30ന് ഫലപ്രഖ്യാപനം നടക്കും. കൂടുതൽ വിവരങ്ങൾ  അപേക്ഷാ ഫോമിൽ ലഭ്യമാണ്.താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ ഫോം ലഭ്യമാകുന്നത് ആണ്.
https://forms.gle/d5RbtyxarMAWQafW7

English Summary:

Applications are Invited for the Photography Competition Organized by the FOKANA Women's Forum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com