ഫൊക്കാന പെൻസിൽവേനിയ റീജനൽ ഉദ്‌ഘാടനം ജനുവരി 5ന്
Mail This Article
ഫിലഡൽഫിയ ∙ നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവേനിയ റീജനൽ ഉദ്‌ഘാടനം ജാനുവരി 5ന് വൈകിട്ട് 4: 30 മുതൽ ക്രിസ്റ്റോസ് മാർത്തോമ്മാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് റീജനൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേൽ അറിയിച്ചു. അംഗ സംഘടനകളായ പി. എം. എ, മാപ്പ്, പമ്പ, ഫില്‍മ, എക്സ്റ്റൺ മലയാളി അസോസിയേഷൻ, ഡഇല്‍മ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമാണ് ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നത്.
റീജനൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘടനം നിർവഹിക്കും, യോഗത്തിൽ സെനറ്റർ നിഖിൽ സാവൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും, പെൻസിൽവേനിയ ഗവർണറിന്റെ അഡ്വൈസറി കമ്മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റസിൻ കരുവും, ഫിലഡൽഫിയ സിറ്റി കൗൺസിലർ ഡോക്ടർ നീന അഹമ്മദും ആശംസകൾ അറിയിക്കും. ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ, ഫൊക്കാന അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.
വിവിധ ഡാൻസ് ഗ്രുപ്പുകൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങൾ, വിവിധ കല വിരുന്നകളും, ഗായകർ അവതരിപ്പിക്കുന്ന സംഗീതനിശ തുടങ്ങിയ ദൃശ്യ മനോഹരമായ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഏവരെയും മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജനൽ ഭാരവാഹികൾ അറിയിച്ചു.