ADVERTISEMENT

ഹൂസ്റ്റൺ ∙ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) നേതൃത്വത്തിൽ  ക്രിസ്​മസ് കാരൾ  സർവീസും മൂന്നാമത് കാരൾ ഗാന മൽസരവും വിപുലമായ പരിപാടികളോടെ ഡിസംബർ 29ന് നടക്കും.

 29ന്   വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൻ സെന്റ്. തോമസ്‌ ഇന്ത്യൻ ഓർത്തഡോൿസ്‌ കത്തീഡ്രൽ ഹാളിൽ (2411, 5th Street, Stafford, TX, 77477) നടത്തുന്ന  പരിപാടികളിൽ ഹൂസ്റ്റണിലെ 20  ഇടവകകളിലെ ടീമുകൾ പങ്കെടുക്കും.

ഈ വർഷത്തെ കാരൾ സർവീസിൽ വെരി. റവ. ഫാ . സഖറിയ റമ്പാൻ (വികാരി സെന്റ് മേരീസ് ഓർത്തഡോൿസ് ചർച്ച്, സാൻ അന്റോണിയോ)  ക്രിസ്മസ് ദൂത് നൽകും.കാരൾ ഗാന മൽസര വിജയികൾക്ക് എവർ റോളിങ് ട്രോഫി നൽകും. ഹൂസ്റ്റണിലെ ഏറ്റവും വലിയ ക്രിസ്​മസ് ആഘോഷങ്ങളിൽ ഒന്നായ എക്യൂമെനിക്കൽ  ക്രിസ്മസ് ആഘോഷം വലിയ വിജയമാക്കാൻ ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ. ഡോ . ഐസക്ക് . ബി. പ്രകാശ് , റവ.ഫാ.രാജേഷ് ജോൺ (വൈസ് പ്രസിഡണ്ട്), റവ. ഫാ .ജെക്കു സക്കറിയ, റവ. സോനു വർഗീസ്,  സെക്രട്ടറി റെജി ജോർജ്, ട്രസ്റ്റി രാജൻ അങ്ങാടിയിൽ, ജോൺസൻ വറൂഗീസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ സിമി തോമസ്‌, പിആർഓ. ജോൺസൻ ഉമ്മൻ , ഷീജ വർഗീസ്, എബ്രഹാം തോമസ് എന്നിവരുടെ നേതൃത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. 

English Summary:

Houston Ecumenical Community Christmas Carol Service and Carol Singing Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com