ADVERTISEMENT

വെസ്റ്റ്ചെസ്റ്റർ ∙ ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ, ഡച്ചസ് കൗണ്ടികളിലെ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകകൾ ചേർന്ന് സംഘടിപ്പിക്കുന്ന വിപുലമായ ക്രിസ്മസ്–പുതുവൽസര ആഘോഷങ്ങൾക്കുള്ള ക്രമീകരണങ്ങൾ അന്തിമഘട്ടത്തിൽ. 29ന് വൈകിട്ട് 4.30ന് യോങ്കേഴ്സിലെ സോണ്ടേഴ്സ് ഹൈസ്കൂൾ ( 183 Palmar Road ) ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. 

വെരി. റവ.ഫാ.ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പ അധ്യക്ഷനും മേഖലയിൽപെട്ട  6  പള്ളികളുടെ വികാരിമാർ ഉപാധ്യക്ഷന്മാരായും ആയുള്ള സംഘാടക സമിതിയിൽ മാത്യു ജോർജ് (സെന്റ്. തോമസ് പള്ളി യോങ്കേഴ്‌സ്) അനിൽ ചെറിയാൻ ( സെന്റ്. ജോർജ് പള്ളി പോർട്ട്ചെസ്റ്റർ ) എന്നിവർ യഥാക്രമം കോർഡിനേറ്ററും സെക്രട്ടറിയുമായാണ്. 

പോർട്ട്ചെസ്റ്റർ സെന്റ്. ജോർജ് ഇടവക അസിസ്റ്റന്റ് വികാരി റവ.ഫാ. പോൾ ചെറിയാൻ ക്രിസ്മസ്– പുതുവത്സര  സന്ദേശങ്ങൾ നൽകും. ജോയ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ക്വയറിന്റെ സംഘഗാനങ്ങൾക്കു പുറമെ എല്ലാ ഇടവകയിൽ നിന്നുമുള്ള മുതിർന്നവരുടെയും സൺഡേ സ്കൂൾ കുട്ടികളുടെയും വിവിധയിനം കലാപരിപാടികൾ നടക്കും.

English Summary:

Christmas-New Year Celebration of Indian Orthodox Parishes on 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com