ADVERTISEMENT

ഡാലസ്‌ ∙ കോപ്പേല്‍ സെന്റ്‌ അല്‍ഫോണ്‍സാ സിറോ മലബാര്‍ കാത്തലിക്‌ ദേവാലയത്തിലെ വി. അല്‍ഫോണ്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു സമാഹരിച്ച ധനസഹായം ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ കേരളത്തിലെ കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ടോം കണ്ണന്താനത്തിനും സിഎംഐ സഭാംഗമായ ഷിജോ ചുരക്കലിനും ഇര്‍വിംഗ്‌ ഇന്ത്യ വണ്‍ ഓവണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കൈമാറി.

bishop-joy-alappatt-handed-over-the-fund-to-fr-tom-kannanthanam-and-shijo-churakal-4

ഇടുക്കിയില്‍ ഫാ. ജിജോ കുര്യന്റെ നേതൃത്വത്തില്‍ ഭവനരഹിതര്‍ക്കായി നടത്തുന്ന നാടുകാണി ഭവനദാന പദ്ധതിക്കായും പാലക്കാട്‌ പാലന ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡയാലസീസ്‌ സെന്ററിനുവേണ്ടിയും അമ്പതു ലക്ഷം രൂപയുടെ ചെക്കാണ്‌ കൈമാറിയത്‌. ഇതോടൊപ്പം വൈദീകവിദ്യാര്‍ഥികളുടെ പഠനസഹായവും കൈമാറി.

bishop-joy-alappatt-handed-over-the-fund-to-fr-tom-kannanthanam-and-shijo-churakal-2

ആധുനിക കാലഘട്ടത്തില്‍ ദേവാലയങ്ങളിലെ ആഘോഷങ്ങളില്‍ മാത്രമൊതുങ്ങി നില്‍ക്കുന്ന ഇടവക പെരുന്നാളുകള്‍ക്ക്‌ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ ഈ തിരുനാള്‍ ഒരു മാത്യകയാകണമെന്ന്‌ മാര്‍ ജോയ്‌ ആലപ്പാട്ട്‌ അഭിപ്രായപ്പെട്ടു.

bishop-joy-alappatt-handed-over-the-fund-to-fr-tom-kannanthanam-and-shijo-churakal-3

എഴുപത്തിരണ്ടു സഭാംഗങ്ങള്‍ സംയുക്തമായി ചേര്‍ന്നു നേതൃത്വമേകിയ തിരുനാളിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്‌ ജോജോ കോട്ടയ്ക്കലും അജോമോന്‍ ജോസഫുമാണ്‌. 

English Summary:

Bishop Joy Alappatt handed over the fund to Fr Tom Kannanthanam and Shijo Churakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com