ADVERTISEMENT

ഫിലഡൽഫിയ ∙ അമേരിക്കയിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ്) 2025ലെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2022 ൽ പാസാക്കിയ ഭരണഘടനാ ഭേദഗതി അനുസരിച്ചു ഇത്തവണ നോമിനേഷൻ പ്രക്രിയയിലൂടെ ഒഴിവുവന്ന എല്ലാ സ്ഥാനങ്ങളുടെയും അപേക്ഷകൾ സ്വീകരിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ നവംബർ 9ന് ശേഷം, നവംബർ 17ന് വൈകിട്ട് 5 മണിക്ക്  ഇലക്ഷൻ കമ്മിഷൻ വിജയികളെ പ്രഖ്യാപിച്ചു.

എതിരില്ലാതെ ആണ് എല്ലാ സ്ഥാനാർഥികളും തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകിയത് തോമസ് ചാണ്ടി, അലക്സ് അലക്‌സാണ്ടർ, ജോൺ സാമുവൽ എന്നീ ഇലക്ഷൻ കമ്മിഷണർമാരാണ്.

2025 ലെ മാപ്പിന്റെ പുതിയ ഭാരവാഹികൾ:
1. പ്രസിഡന്റ് - ബെൻസൺ വർഗീസ് പണിക്കർ
2. വൈസ് പ്രസിഡന്റ് - കൊച്ചുമോൻ വയലത്ത്
3. ജനറൽ സെക്രട്ടറി - ലിജോ പി ജോർജ്
4. സെക്രട്ടറി - എൽദോ വർഗീസ്
5. ട്രഷറർ - ജോസഫ് കുരുവിള (സാജൻ)
6. അക്കൗണ്ടന്റ് - ജെയിംസ് പീറ്റർ

അനു സ്കറിയ, ബിനു ജോസഫ്, ശാലു പുന്നൂസ്, തോമസ് ചാണ്ടി എന്നിവർ ബിഒടി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. 

ചെയർ പേഴ്സൻമാരായി തിരഞ്ഞെടുക്കപ്പെട്ടവർ
1. ആർട്സ് ചെയർപേഴ്സൻ - അഷിത ശ്രീജിത്ത്
2. സ്പോർട്സ് ചെയർപേഴ്സൻ - സന്തോഷ് ഫിലിപ്പ്
3. യൂത്ത് ചെയർപേഴ്സൻ - സജി വർഗീസ്
4. പബ്ലിസിറ്റി ആൻഡ് പബ്ലിക്കേഷൻസ് ചെയർപേഴ്സൻ - റോജേഷ് സാം സാമുവൽ
5. എജ്യുക്കേഷൻ ആൻഡ് ഐ റ്റി ചെയർപേഴ്സൻ - ഫെയ്‌ത് മരിയ എൽദോ
6. മാപ്പ് ഐ സി സി ചെയർപേഴ്സൻ - ഫിലിപ്പ് ജോൺ
7. ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി ചെയർപേഴ്സൻ - ലിബിൻ പുന്നശ്ശേരി
8. ലൈബ്രറി ചെയർപേഴ്സൻ - ജോൺസൻ മാത്യു
9. ഫണ്ട് റേസിംഗ് ചെയർപേഴ്സൻ - ജോൺ ശാമുവേൽ
10. മെമ്പർഷിപ്പ് ചെയർപേഴ്സൻ - അലക്സ് അലക്‌സാണ്ടർ
11. വുമൺ'സ് ഫോറം ചെയർപേഴ്സൻ - ദീപ് തോമസ്

ഏലിയാസ് പോൾ, ദീപു ചെറിയാൻ, ജോർജ് എം കുഞ്ഞാണ്ടി, ജോർജ് മാത്യു, ലിസി തോമസ്, മാത്യു ജോർജ്, രാജു ശങ്കരത്തിൽ, റോയ് വർഗീസ്, സാബു സ്കറിയ, ഷാജി സാമുവൽ, സോബി ഇട്ടി, സോയ നായർ, സ്റ്റാൻലി ജോൺ, തോമസ്കുട്ടി വർഗീസ്, വിൻസെന്റ് ഇമ്മാനുവൽ, ശ്രീജിത്ത് കോമത്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. 

പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും അധികാര കൈമാറ്റവും പുതിയ വർഷം ആരംഭത്തിൽത്തന്നെ ഉണ്ടാവുമെന്ന് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, നിയുകത പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ എന്നിവർ വ്യക്തമാക്കി.
(വാർത്ത: റോജീഷ് സാം സാമുവൽ)

English Summary:

New leadership of the Malayalee Association of Greater Philadelphia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com