ജൂബിലി നിറവിൽ റോക്‌ലാൻഡ് ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് ; ആഘോഷം ജനുവരി 12ന്
Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ റോക്‌ലൻഡിൽ രണ്ടായിരാമാണ്ടിൽ ആരംഭിച്ച വിവിധ ക്രൈസ്തവ സഭകളുടെ വേദിയായ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ജൂബിലി സമ്മേളനവും എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷവും ജനുവരി 12ന് നടക്കും. വൈകിട്ട് 4 മണിക്ക് സ്റ്റോണി പോയിന്റ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ആണ് പരിപാടി.
കഴിഞ്ഞ 25 വർഷങ്ങളായി ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ് റോക്‌ലാൻഡ് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങൾക്ക് ക്രിസ്തീയ കൂട്ടായ്മയും പരസ്പരസഹകരണവും നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. സാധു ജന സഹായം, രക്തദാനം, യുവജന കൂട്ടായ്മ, കൺവെൻഷനുകൾ, ഇടവക സന്ദർശനം, യൂണിറ്റി സൺഡേ, ഐക്യ ക്രിസ്തുമസ് എന്നിവയും സംഘടിപ്പിക്കാറുണ്ട്.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ എൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്ത, തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, അയൂബ് മാർ സിൽവാനോസ് മെത്രാപ്പൊലീത്ത എന്നിവർ മുഖ്യാതിഥികളാകും. റോക്‌ലാൻഡ്കൗണ്ടിയിലെ 13 ഇടവകകളിൽ നിന്നുള്ള ഗായക സംഘം ഗാനങ്ങൾ ആലപിക്കും. കൂടാതെ ഓൾ സെയിന്റ്സ് ഇടവക ക്വയർ മാസ്റ്റർ ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നും തിരഞ്ഞെടുത്ത 100 അംഗ ജൂബിലി ഗായകസംഘവും ഗാനങ്ങൾ ആലപിക്കും. ഘോഷയാത്ര, യൂത്ത് ബാൻഡ്, നേറ്റിവിറ്റി ഷോ എന്നിവയും സമ്മേളനത്തിന് മാറ്റ് കൂട്ടും. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള റാഫിൾ നറുക്കെടുപ്പും, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനവും സമ്മേളനത്തിൽ വെച്ച് നടത്തപ്പെടും.
ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ജോയിന്റ് കൗൺസിൽ പ്രസിഡന്റ് റവ. അജിത് വർഗീസ്, സെക്രട്ടറി ജീമോൻ വർഗീസ്, ട്രഷറർ ബിജോ തോമസ്, ജൂബിലി കമ്മിറ്റിചെയർമാൻ റവ. ഡോ. രാജു വർഗീസ്, ജനറൽ കൺവീനർ ജിജി റ്റോം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
റവ. ജോൺ ഡേവിഡ്സൺ ജോൺസൺ, റവ. എബി പൗലോസ്, റവ. ഡോ. രാജു വർഗീസ്, വെരി. റവ. അഗസ്റ്റിൻ മംഗലത്തു, റവ. ഡോ. പോൾ രാജൻ. റവ. തോമസ് മാത്യു. റവ. അജിത് വർഗീസ്, റവ. മാത്യു തോമസ്. റവ. ജോബിൻ ജോൺ എന്നിവർ ചെയർമാൻമാരും, ഫിലിപ്പോസ് ഫിലിപ്പ്, സജി എം പോത്തൻ, സൂസൻ വര്ഗീസ്, പ്രസാദ് ഈശോ, തോമസ് വർഗീസ്, പോൾ കറുകപ്പിള്ളിൽ, ഷൈമി ജേക്കബ്, കുര്യൻ കോശി, ഡോ. ലിബി മാത്യു, അജിത്വട്ടശ്ശേരിൽ, ജോൺ ജേക്കബ്, ബീന ജോൺ, എബ്രഹാം പോത്തൻ, സജു കൂടാരത്തിൽ എന്നിവർ വിവിധ കമ്മറ്റികളുടെ കൺവീനർമാരായി ഇടവകകളിൽ നിന്നും തിരഞ്ഞെടുത്ത കമ്മറ്റി അംഗങ്ങളും, ജേക്കബ് ജോർജ്, ക്വോയർ ലീഡറായും, ബെന്നി കുര്യൻ, സുവനീർ ചീഫ് എഡിറ്റർ ആയും പ്രവർത്തിക്കുന്നു.