ADVERTISEMENT

ഡാലസ്∙ പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം പുരസ്കാര ജേതാവുമായ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മലയാള സാഹിത്യത്തെ ലോകനിലവാരത്തിൽ എത്തിക്കുന്നതിൽ പങ്കുവഹിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു എംടി.

lana-condoled-the-demise-of-mt-vasudevan-nair-2

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. അധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യജീവിതത്തിനിടെ നിരവധി പുരസ്കാരങ്ങൾ എംടിയെ തേടിയെത്തി.

lana-condoled-the-demise-of-mt-vasudevan-nair-1

2014ൽ കേരളത്തിൽ വെച്ച് നടന്ന ലാനയുടെ കേരള സമ്മേളനത്തിൽ എംടി മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അതിന്റെ ദിപ്തമായ ഓർമ്മകൾ ലാന അംഗങ്ങൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നതായി ലാന ഭരണസമിതി അനുശോചനക്കുറപ്പിലൂടെ അറിയിച്ചു.

English Summary:

Literary Association of North America condoled the demise of MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com