ADVERTISEMENT

ഇന്നിനൊപ്പം സഞ്ചരിക്കുമ്പോഴും നാളകളെ കൃത്യമായി വിലയിരുത്തിയ നേതാവായിരുന്നു മൻമോഹൻ സിങ്. വിദേശരാജ്യങ്ങളുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിനും സമ്പദ്‌ഘടനയുടെ നവീകരണത്തിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. ധനമന്ത്രിയായിരുന്ന കാലയളവിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളായിരുന്നു ഇവിടെയും ഊർജ്ജമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് ജയിംസ് കൂടൽ.

ആരോപണങ്ങളിൽ അടിപതറാത്തമൻമോഹൻ സിങ്, വലിയ ശബ്ദത്തിൽ വീരചരിതങ്ങൾ പാടി നടക്കുന്ന വ്യക്തിത്വമായിരുന്നില്ല . തന്റെ ഉള്ളിലെ അച്ചടക്കം ഭരണകാര്യത്തിലും കൊണ്ടുവരാൻ അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. സുതാര്യതയും സത്യസന്ധതയും അതുകൊണ്ടുതന്നെ ഉയർത്തിപ്പിടിച്ചു. തന്റെ ഭരണകാലയളവിലെ എല്ലാ പരിഷ്കാരങ്ങളും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിൽ ഊന്നിയായിരിക്കണമെന്ന നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു.

മൻമോഹൻ സിങ്ങിന്റെ ഭരണപരിഷ്കാരങ്ങളെല്ലാം സാധാരണക്കാരെ ഉയർത്തിപ്പിടിക്കാനും പാവങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും കാരണമായി. അദ്ദേഹത്തിന്റെ കാലയളവിൽ അവതരിപ്പിച്ച ബജറ്റുകളിലെല്ലാം അദ്ദേഹം നേരിട്ട് ഇടപെട്ടു. രാജ്യത്തിന്റെ വികസനത്തിന് തുടക്കം കുറിക്കുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പല രാജ്യങ്ങളും പ്രതിസന്ധിയിലാകുമ്പോൾ ഇന്ത്യയെ മുറുകെ പിടിച്ചത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു.

കോൺഗ്രസ് പ്രസ്ഥാനത്തെ വളർത്തുന്നതിനും അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകി. തന്റെ മേൽവിലാസമാണ് തന്റെ പ്രസ്ഥാനത്തിലും ഉണ്ടാകുന്നതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. കോൺഗ്രസിന്റെ ആശയങ്ങളെ അദ്ദേഹം മുറുകെ പിടിച്ചു. ഇതായിരുന്നു പ്രവർത്തകരുടെ വലിയ ആവേശവും. പ്രിയപ്പെട്ട എല്ലാ ജനങ്ങളെയും നെഞ്ചോട് ചേർത്തുനിർത്തിയ നേതാവായിരുന്നു അദ്ദേഹമെന്നും ജയിംസ് കൂടൽ അനുസ്മരിച്ചു.

English Summary:

Manmohan Singh: The Ruler Who Changed the Face of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com