ADVERTISEMENT

മിഷിഗൻ ∙ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഡിട്രോയിറ്റ് കേരള കേരളക്ലബ്ബിന്റെ 2025-ലെ ഭാരവാഹികളായി ജോളി ദാനിയേൽ (പ്രസിഡന്റ്), സ്വപ്‌ന ഗോപാലകൃഷ്ണൻ (സെക്രട്ടറി), റോജൻ പണിക്കർ (ട്രഷറർ), സുജിത് നായർ (വൈസ് പ്രസിഡന്റ്), ജെസില രഞ്ജിത് (ജോയിന്റ് സെക്രട്ടറി), ഷിജു വിൽ‌സൺ  (ജോയിന്റ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

കേരള ക്ലബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികൾ; ചെയർമാൻ സുജിത് മേനോൻ, സെക്രട്ടറി ധന്യ മേനോൻ, വൈസ് ചെയർമാൻ അജയ് അലക്സ്, എക്സ്ഓഫിഷ്യയോ ആശ മനോഹരൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അറുപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. 1975-ൽ സ്ഥാപിതമായ കേരള ക്ലബ്ബ് മിഷിഗനിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയാണ്.

കേരളത്തിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യവും സമൂഹത്തിന് പകർന്നു കൊടുത്തുകൊണ്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഈ പ്രസ്‌ഥാനം സുവർണ്ണ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി വർണ്ണാഭമായ മെഗാ ഷോ, കേരള ഡേ, ഓണം ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി വർഷത്തെ ആഘോഷങ്ങൾക്കും പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

English Summary:

New officers for Detroit Kerala Club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com