ഫിലഡൽഫിയ ∙ ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന വിഭാഗം ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഇടവകവികാരി ഫാ. ജോര്‍ജ് ദാനവേലിലിന്‍റെ കാര്‍മ്മികത്വത്തില്‍ നടന്ന കുർബാനയ്ക്ക് ശേഷമാണ് പാരിഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നത്.
നേറ്റിവിറ്റി ഷോ, കരാൾ മത്സരം, സാന്താക്ലോസിന്‍റെ ആഗമനം, ജീസസ് ബര്‍ത്ത്ഡേ കേക്ക് പങ്കുവക്കല്‍ എന്നിവയായിരുന്നു ചടങ്ങുകള്‍.മതബോധന സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പാരിഷ് ഹാളും സ്റ്റേജും അലങ്കരിച്ചിരുന്നു. പുൽക്കൂടും ദീപാലങ്കാരങ്ങളും ശ്രദ്ധേയമായിരുന്നു. മതാധ്യാപിക ജെയ്ൻ സന്തോഷ് സംവിധാനം ചെയ്ത് തയ്യാറാക്കിയ ക്രിസ്മസ് ഷോയിൽ പ്രീ കെ മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തു. എബിൻ സെബാസ്റ്റ്യൻ സാങ്കേതിക സഹായവും ശബ്‌ദ–വെളിച്ച നിയന്ത്രണവും ജോസ് തോമസ് ഫൊട്ടോഗ്രഫിയും നിർവഹിച്ചു.
English Summary:
Christmas celebration of the Philadelphia Syromalabar Seminary School
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.