മന്ത്രയുടെ നേതൃത്വത്തിലേക്ക് ഡോ. നിഷാ ചന്ദ്രൻ
Mail This Article
ഷിക്കാഗോ∙ മന്ത്രയുടെ സ്ഥാപക അംഗവും ഷിക്കാഗോയിലെ മികച്ച പീഡിയാട്രീഷ്യനുമായ ഡോ. നിഷാ ചന്ദ്രൻ മന്ത്രയുടെ നേതൃത്വത്തിലേക്ക്. മന്ത്ര ഇല്ലിനോയ് വിസ്‌കോൻസെൻ റീജൻ പ്രസിഡന്‍റായി ഡോ. നിഷയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
ഷിക്കാഗോ ഗീതാ മണ്ഡലത്തിന്‍റെ അധ്യക്ഷനുമായ ജയചന്ദ്രന്‍റെ മകളാണ് ഡോ. നിഷ. കഴിഞ്ഞ പത്ത് വർഷമായി ഷിക്കാഗോയിലെ ഹിന്ദു സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന ഡോ. നിഷ, പിതാവിനൊപ്പം ഹിന്ദു കലാ-സാംസ്കാരിക മേഖലയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നു. ഷിക്കാഗോ ഗീതാമണ്ഡലത്തിന്‍റെ രക്ഷാധികാരികളിൽ ഒരാളായ ഡോ. നിഷ മികച്ച കൊറിയോഗ്രാഫർ കൂടിയാണ്.
2025 ജൂലൈയിൽ നോർത്ത് കാരോലൈനയിൽ നടക്കുന്ന മന്ത്രാ നാഷണൽ കൺവൻഷന്‍റെ പ്രവർത്തന വിജയത്തിനായി പ്രവർത്തിച്ചുകൊണ്ട്, ഡോ. നിഷ ചന്ദ്രന് മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്ന് മന്ത്ര ഭരണസമിതി പ്രത്യാശ പ്രകടിപ്പിച്ചു.